Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാളിൽ മരണം 579,...

നേപ്പാളിൽ മരണം 579, കാണാതായത് 1400പേരെ; തിബത്ത് അതിർത്തിയിൽ ജലബോംബ്

text_fields
bookmark_border
https://www.madhyamam.com/tags/nepal-floods
cancel
camera_alt

ചൈ​ന​യു​ടെ തി​ബ​ത്ത് മേ​ഖ​ല​യി​ലെ ഗ്യി​റോ​ങ്ങി​ൽ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട ‘അ​വ​ശി​ഷ്ട ത​ടാ​കം’. ഇ​തി​ന്റെ അ​തി​രു​ക​ൾ ത​ക​ർ​ന്ന് താ​ഴ്വ​ര​യി​ലേ​ക്ക് വെ​ള്ള​വും ച​ളി​യും കു​ത്തി​യൊ​ലി​ച്ച് വീ​ണ്ടുമൊരു ദു​ര​ന്ത​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൈ​നീ​സ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ചൈ​ന പു​റ​ത്തു​വി​ട്ട ആ​കാ​ശ​ദൃ​ശ്യ​മാ​ണി​ത്.

കാ​ഠ്മ​ണ്ഡു: ദു​ര​ന്ത​ഭൂ​മി​യാ​യ നേ​പ്പാ​ളി​ൽ വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശ​ങ്ക​യേ​റു​ന്നു. തി​ബ​ത്തു​മാ​യു​ള്ള അ​തി​ർ​ത്തി​യി​ൽ ഹി​മ​പാ​ത​ങ്ങ​ളാ​ലു​ണ്ടാ​യ ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ച​തി​നാ​ലാ​ണ് ര​ണ്ടാം വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

അ​തി​നി​ടെ, ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 579 ക​വി​ഞ്ഞു. തി​ര​ച്ചി​ല​ട​ക്ക​മു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ന്നാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്. ഏ​ക​ദേ​ശം 1000 പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ആ​ദ്യം വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ സ്ഥ​ല​ത്ത് ച​ളി ക​ല​ർ​ന്ന ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത് മ​റ്റൊ​രു പ്ര​ള​യ​ത്തി​ന് സാ​ധ്യ​ത​യേ​റ്റു​ന്ന​താ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ, മാ​നേ​ജ്മെ​ന്റ് അ​തോ​റി​റ്റി പ​റ​ഞ്ഞു. വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്നു​മു​ത​ൽ തി​ര​ച്ചി​ൽ നി​ർ​ത്തി​വെ​ക്കാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ഹി​മ​പാ​ത​ത്തി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ ന​ദി​യു​ടെ സം​ഗ​മ​സ്ഥാ​ന​ത്ത് അ​ടി​ഞ്ഞു​കൂ​ടു​ക​യും ‘താ​ൽ​ക്കാ​ലി​ക അ​ണ​ക്കെ​ട്ട്’ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. ഈ ​അ​ണ​ക്കെ​ട്ടു​ക​ൾ പൊ​ട്ടി​യാ​ൽ നേ​പ്പാ​ളി​ൽ വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് കാ​ഠ്മ​ണ്ഡു​വി​ന​ടു​ത്തു​ള്ള ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് മൗ​ണ്ട​ൻ ഡെ​വ​ല​പ്‌​മെ​ന്റി​ലെ സ്പെ​ഷ​ലി​സ്റ്റ് മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് അ​സം പ​റ​ഞ്ഞു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രോ​ടും ഭോ​ട്ടെ​കോ​ഷി, ത്രി​ശൂ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രോ​ടും അ​തി​ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​പ​ക​ട​സാ​ധ്യ​ത നേ​രി​ടു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റാ​നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. തി​ബ​ത്ത​ൻ ഭാ​ഗ​ത്തു​ള്ള അ​ണ​ക്കെ​ട്ട് വീ​ണ്ടും പൊ​ട്ടി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നേ​പ്പാ​ൾ പൊ​ലീ​സും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. എ​ട്ട് ജി​ല്ല​ക​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി നേ​പ്പാ​ൾ പൊ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. തി​ബ​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.

അ​തേ​സ​മ​യം, കൈ​ലാ​സ് മാ​ന​സ​രോ​വ​ർ യാ​ത്രി​ക​രാ​യ 19 മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 23 അം​ഗ ഇ​ന്ത്യ​ൻ സം​ഘം 31ന് ​കാ​ഠ്മ​ണ്ഡു​വി​ൽ നി​ന്ന് വി​മാ​ന​മാ​ർ​ഗം ഇ​വ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം. മ​റ്റ് മ​ല​യാ​ളി​ക​ളി​ൽ ചി​ല​ർ നേ​പ്പാ​ളി​ൽ നി​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലെ ഡാ​ർ​ജി​ലി​ങ്ങി​ൽ എ​ത്തി​യ​താ​യി കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rescue OperationsKathmanduNepal floodsdisaster area
Next Story