Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാർലമെന്‍റ് മന്ദിരം...

പാർലമെന്‍റ് മന്ദിരം അഗ്നിക്കിരയാക്കി ‘ജെൻ സി’ പ്രക്ഷോഭകർ; പ്രസിഡന്‍റും രാജിവെച്ചു, നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി

text_fields
bookmark_border
പാർലമെന്‍റ് മന്ദിരം അഗ്നിക്കിരയാക്കി ‘ജെൻ സി’ പ്രക്ഷോഭകർ; പ്രസിഡന്‍റും രാജിവെച്ചു, നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി
cancel
camera_altപ്രക്ഷോഭകർ പാർലമെന്‍റ് മന്ദിരം കത്തിച്ചപ്പോൾ, പ്രസിഡന്‍റ് രാംചന്ദ്ര പൗഡൽ

കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ സി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ പാർലമെന്‍റ് മന്ദിരം അഗ്നിക്കിരയാക്കി. പ്രധാനമന്ത്രി കെ.പി. ശർമ ഒലി പദവി രാജിവെക്കുന്നതിന് മിനിറ്റുകൾക്കു മുമ്പാണ് പാർലമെന്‍റിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ കെട്ടിടത്തിന് തീയിട്ടത്. ഭക്ത്പുരിലുള്ള പ്രധാനമന്ത്രിയുടെയും മുതിർന്ന നേതാക്കളുടെയും വസതികളും പ്രതിഷേധത്തീയിൽ വെണ്ണീറായി. പാർലമെന്‍റിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറുന്നതിന്‍റേയും കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് രാംചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു. ഇതോടെ നേപ്പാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. വൈകാതെ സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ് രാള വിഭാഗം മന്ത്രിമാർ എന്നിവരും രാജിവെച്ചിട്ടുണ്ട്. ​

പ്രക്ഷോഭകര്‍ കര്‍ഫ്യൂ ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് മന്ത്രിമാരുടെ രാജി. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിവാദ നിരോധനമാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിഷേധം കനത്തതോടെ ചൊവ്വാഴ്ച പുലര്‍ച്ചെ നിരോധനം പിന്‍വലിച്ചു. ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പർ ഔദ്യോഗിക എക്സ് പേജിലൂടെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. അടിയന്തര സഹായത്തിനോ നിർദേശത്തിനോ +977 – 980 860 2881, +977 – 981 032 6134 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

തിങ്കളാഴ്ച പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​ക്ഷോ​ഭ​ക​ർ​ക്കു​ നേ​രെ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും റ​ബ​ർ ബു​ള്ള​റ്റും പ്ര​യോ​ഗി​ച്ചു. ഉ​ച്ച മു​ത​ൽ രാ​ത്രി 10 വ​രെ പാ​ർ​ല​മെ​ന്റ് പ​രി​സ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചിരുന്നു. ‘ജെ​ൻസി ’ എ​ന്ന ബാ​ന​റി​ൽ തെ​രു​വി​ലി​റ​ങ്ങി​യ പ്ര​ക്ഷോ​ഭ​ക​രെ നേ​രി​ടാ​ൻ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. യൂ​നി​ഫോ​മി​ലു​ള്ള സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, എ​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 26 സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ സ​ർ​ക്കാ​ർ നി​​രോ​ധി​ച്ച​ത്. ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. വ്യാ​ജ ​അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ചി​ല​ർ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ആ​രോ​പ​ണം. എ​ന്നാ​ൽ, അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച സ​ർ​ക്കാ​ർ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് പ്ര​ക്ഷോ​ഭ​ക​ർ ആ​രോ​പി​ച്ചു.

പാ​ർ​ല​മെ​ന്റി​ന് സ​മീ​പം പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യൂ പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫി​സു​ക​ളും വ​സ​തി​ക​ളും സ്ഥി​തി ചെ​യ്യു​ന്ന കാ​ഠ്മ​ണ്ഡു​വി​ലെ സിം​ഗ ദ​ർ​ബാ​ർ പ്ര​ദേ​ശ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​​ന്റെ ​ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ബി​രാ​ത്ന​ഗ​ർ, ഭ​ര​ത്പൂ​ർ, ലോ​ക​ത്തെ 10ാമ​ത്തെ ഉ​യ​രം​കൂ​ടി​യ പ​ർ​വ​ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ർ​ണ പ​ർ​വ​ത​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ പൊ​ഖാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsLatest NewsNepal Gen Z Protest
News Summary - Nepal Gen-Z Protest: Nepal President Ram Chandra Poudel resigns hours after PM KP Oli's resignation
Next Story