ഉത്തര കൊറിയ പുറത്തിറക്കിയ പുതിയ യുദ്ധക്കപ്പലിന് തകരാർ
text_fieldsഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ അപകടത്തിന് മുമ്പ്
സോൾ: നാവികശക്തി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഉത്തര കൊറിയ പുറത്തിറക്കിയ പുതിയ യുദ്ധക്കപ്പലിന് തകരാർ. ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെന്റ സാന്നിധ്യത്തിലാണ് യുദ്ധക്കപ്പൽ പുറത്തിറക്കിയത്.
സാധാരണഗതിയിൽ, സൈനിക തിരിച്ചടികൾ ഉത്തര കൊറിയ അംഗീകരിക്കാറില്ല. എന്നാൽ, യുദ്ധക്കപ്പലിന് തകരാർ സംഭവിച്ച കാര്യം തുറന്നുസമ്മതിച്ചത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. നാവികശക്തി വർധിപ്പിക്കുന്നത് കിം ജോങ് ഉൻ ഗൗരവത്തോടെ കാണുന്നുവെന്നും ലക്ഷ്യം കൈവരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിലെ തുറമുഖമായ ചോങ്ജിനിലാണ് ബുധനാഴ്ച യുദ്ധക്കപ്പൽ പുറത്തിറക്കിയത്. നീറ്റിലിറക്കിയ ഉടൻ ആടിയുലഞ്ഞ കപ്പലിെന്റ അടിഭാഗത്ത് തകരാർ സംഭവിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. എന്നാൽ, അപകടത്തിന് ഇടയാക്കിയതെന്താണെന്ന് വാർത്താ ഏജൻസി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, നീറ്റിലിറക്കൽ ചടങ്ങിൽ പങ്കെടുത്ത കിം ജോങ് ഉൻ സൈനിക ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കപ്പൽശാല നടത്തിപ്പുകാരെയും കുറ്റപ്പെടുത്തിയതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.