Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂ​സി​ല​ൻ​ഡി​ലെ...

ന്യൂ​സി​ല​ൻ​ഡി​ലെ ര​ണ്ട് മു​സ്‍ലിം പ​ള്ളി​ക​ളി​ലെ ഭീകരാക്രമണം: കോടതിയിൽ മൊഴി നിഷേധിച്ച് കുറ്റവാളി

text_fields
bookmark_border
ന്യൂ​സി​ല​ൻ​ഡി​ലെ ര​ണ്ട് മു​സ്‍ലിം പ​ള്ളി​ക​ളി​ലെ ഭീകരാക്രമണം: കോടതിയിൽ മൊഴി നിഷേധിച്ച് കുറ്റവാളി
cancel
Listen to this Article

വെ​ല്ലി​ങ്ട​ൺ: 2019 മാ​ർ​ച്ച് 15ന് ​ന്യൂ​സി​ല​ൻ​ഡി​ലെ ര​ണ്ട് മു​സ്‍ലിം പ​ള്ളി​ക​ളി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പി​ടി​കൂ​ടി​യ ബ്രെ​ന്റ​ൺ ടാ​റ​ന്റ് ത​ന്റെ കു​റ്റ​സ​മ്മ​ത മൊ​ഴി ത​ള്ളി അ​പ്പീ​ൽ കോ​ട​തി​യി​ൽ. ജ​യി​ലി​ലെ മോ​ശം അ​വ​സ്ഥ​യും മ​റ്റും കാ​ര​ണ​മാ​ണ് താ​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തെ​ന്നും ത​ന്റെ മൊ​ഴി യു​ക്തി​സ​ഹ​മ​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വെ​ല്ലി​ങ്ട​ണി​ലെ അ​പ്പീ​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്.

അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ഹ​ര​ജി പ​രി​ഗ​ണി​ക്കും. അ​പ്പീ​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ടാ​ൽ കേ​സ് വീ​ണ്ടും വി​ചാ​ര​ണ കോ​ട​തി​യി​ലേ​ക്ക് പോ​കും. പ​രോ​ൾ അ​നു​വ​ദി​ക്കാ​രെ ജീ​വ​പ​ര​ന്ത്യം വി​ധി​ച്ച​തി​നെ​തി​രെ​യും ടാ​റ​ന്റ് ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ന്യൂ​സി​ല​ൻ​ഡി​ന്റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ ശി​ക്ഷ വി​ധി​ക്കു​ന്ന​തെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 2019ലെ ​ഭീ​ര​ക​രാ​ക്ര​മ​ണ​ത്തി​ൽ 51 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, പ്ര​തി​യു​ടെ മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​യി​രു​ന്നു​വെ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandterror attack
News Summary - New Zealand terror attack: Convict denies statement in court
Next Story