‘വ്യാപാരത്തിനും നിക്ഷേപത്തിനും അനുകൂല അന്തരീക്ഷം’; നിക്ഷേപകരെ ക്ഷണിക്കാൻ നിർമല യു.കെയിൽ
text_fieldsമധ്യ ലണ്ടനിൽ ഇന്ത്യ-യുകെ നിക്ഷേപക വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്ന ധനമന്ത്രി നിർമല സീതാരാമൻ
ലണ്ടൻ: വിദേശ ബാങ്കുകൾക്ക് ഇന്ത്യയിൽ ആകർഷകമായ വളർച്ചക്ക് അവസരമുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ-യുകെ നിക്ഷേപക വട്ടമേശ സമ്മേളനത്തിൽ വിവിധ പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധാനംചെയ്തുള്ള 60 ഓളം യു.കെ നിക്ഷേപകരുമായി സംസാരിക്കുകയായിരുന്നു അവർ.
‘നവ ഇന്ത്യ’ ലക്ഷ്യമിട്ട്, സുസ്ഥിരമായ സാമ്പത്തിക വളർച്ചയും നിക്ഷേപ അവസരങ്ങളും ഒരുക്കാൻ സർക്കാർ മുൻഗണന നൽകുന്ന കാര്യം മന്ത്രി അവിടെ വിശദീകരിച്ചതായി ധനമന്ത്രാലയം അറിയിച്ചു. വ്യാപാരത്തിനും നിക്ഷേപങ്ങൾക്കും അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിന് രാജ്യത്ത് ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ മന്ത്രി എടുത്തുപറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.