ഫലസ്തീൻ അനുകൂല പ്രതിഷേധം നയിച്ച മഹ്മൂദ് ഖലീലിനെതിരെ തെളിവില്ല; കോടതിക്ക് നൽകിയത് മെമ്മോ
text_fieldsമഹ്മൂദ് ഖലീൽ
ന്യൂയോർക്: കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നയിച്ച മഹ്മൂദ് ഖലീലിനെ നാടുകടത്താനുള്ള നീക്കത്തിൽ തെളിവുകൾക്ക് പകരം ട്രംപ് ഭരണകൂടം കോടതിയിൽ സമർപ്പിച്ചത് മെമ്മോ. സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ബുധനാഴ്ച എമിഗ്രേഷൻ വകുപ്പ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പിട്ട രണ്ട് പേജുള്ള മെമ്മോ സമർപ്പിച്ചത്. വെള്ളിയാഴ്ച കേസിൽ വാദം കേൾക്കുന്നതിനു മുമ്പ് ഭരണകൂടം തെളിവ് കൈമാറണമെന്നായിരുന്നു ഫെഡറൽ ജഡ്ജി ജമീ കോമാൻസിന്റെ ഉത്തരവ്.
ഖലീൽ നിയമപരമായി സ്ഥിരമായി യു.എസിൽ താമസിക്കുന്ന ബിരുദ വിദ്യാർഥിയും കഴിഞ്ഞ വർഷം ഗസ്സ യുദ്ധത്തിനെതിരെ നടന്ന പ്രകടനങ്ങളിൽ കാമ്പസ് ആക്ടിവിസ്റ്റുകളുടെ വക്താവായി സേവനമനുഷ്ഠിച്ച വ്യക്തിയുമാണെന്നാണ് ഈ മെമ്മോയിൽ പറയുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഖലീലിന്റെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണെങ്കിലും അദ്ദേഹത്തെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് ജൂത വിരുദ്ധത ചെറുക്കാനുള്ള യു.എസ് നയത്തെ ദുർബലപ്പെടുത്തുമെന്നും മെമ്മോയിൽ റൂബിയോ ആവശ്യപ്പെടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.