നൊബേൽ ജേതാവ് വെങ്കി രാമകൃഷ്ണന് ബ്രിട്ടീഷ് ബഹുമതി
text_fieldsലണ്ടൻ: ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തെ മാനിച്ച് ഇന്ത്യൻ വംശജനായ നൊബേൽ ജേതാവ് പ്രഫ. വെങ്കി രാമകൃഷ്ണന് (വെങ്കിട്ടരാമൻ രാമകൃഷ്ണൻ) ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് ഓർഡർ ഓഫ് മെറിറ്റ് ബഹുമതി നൽകി ആദരിച്ചു.
സെപ്റ്റംബറിൽ മരിക്കും മുമ്പ് എലിസബത്ത് രാജ്ഞിയാണ് ആറുപേരെ ഓർഡർ ഓഫ് മെറിറ്റ് ബഹുമതിക്ക് തിരഞ്ഞെടുത്തത്. ചാൾസ് രാജാവായി നിയമിതനായ ശേഷം വിതരണംചെയ്യുന്ന ആദ്യ പുരസ്കാരമാണിത്. യു.കെയിൽ താമസിക്കുന്ന ലോക പ്രശസ്ത മോളിക്യുലാർ ബയോളജിസ്റ്റായ വെങ്കി രാമകൃഷ്ണൻ 1952 ൽ തമിഴ്നാട്ടിലെ ചിദംബരത്താണ് ജനിച്ചത്. 2009 ലാണ് നൊബേൽ സമ്മാനത്തിന് അർഹനായത്. 2012ൽ രാജ്ഞി അദ്ദേഹത്തിന് സർ പദവി നൽകി. 2015 നവംബർ മുതൽ 2020 നവംബർ വരെ യു.കെയിലെ റോയൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.