Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്തിഷ്ക രഹസ്യത്തിന്റെ ചുരുളഴിച്ച് പുരസ്കാരത്തിലേക്ക്; വൈദ്യശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

text_fields
bookmark_border
അ​മേ​രി​ക്ക​ക്കാ​ര​ൻ കാ​ൾ ഡെ​യ്‌​സെ​റോ​ത്ത്, ജ​ർ​മ​ൻ​കാ​രാ​യ പീ​റ്റ​ർ ഹെ​ഗ​മാ​ൻ, ജോ​ർ​ജ് നാ​ഗ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം
മസ്തിഷ്ക രഹസ്യത്തിന്റെ ചുരുളഴിച്ച് പുരസ്കാരത്തിലേക്ക്; വൈദ്യശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
cancel

സ്റ്റോ​ക്ഹോം: മ​സ്തി​ഷ്ക ര​ഹ​സ്യ​ത്തി​ന്റെ ചു​രു​ള​ഴി​ച്ച ക​ണ്ടു​പി​ടി​ത്ത​ത്തി​ന് 2026ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​രം. അ​മേ​രി​ക്ക​ക്കാ​ര​ൻ കാ​ൾ ഡെ​യ്‌​സെ​റോ​ത്ത് (54), ജ​ർ​മ​ൻ​കാ​രാ​യ പീ​റ്റ​ർ ഹെ​ഗ​മാ​ൻ (71), ജോ​ർ​ജ് നാ​ഗ​ൽ (73) എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

മ​സ്തി​ഷ്ക​ത്തി​ലെ നാ​ഡീ​കോ​ശ​ങ്ങ​ൾ ഓ​ർ​മ​ക​ളെ​യും വി​കാ​ര​ങ്ങ​ളെ​യും പെ​രു​മാ​റ്റ​ങ്ങ​ളെ​യും എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ‘ഓ​പ്റ്റോ​ജെ​നെ​റ്റി​ക്സ്’ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച​താ​ണ് ഇ​വ​രെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​ക്കി​യ​ത്. ഏ​ക​കോ​ശ ആ​ൽ​ഗ​യി​ൽ​നി​ന്ന് ‘ചാ​ന​ൽ​റോ​ഡോ​പ്സി​ൻ’ എ​ന്ന സ​വി​ശേ​ഷ പ്രോ​ട്ടീ​ൻ പീ​റ്റ​ർ ഹെ​ഗെ​മാ​നും ജോ​ർ​ജ് നാ​ഗ​ലും ക​ണ്ടെ​ത്തി.

കാ​ൾ ഡെ​യ്‌​സ​റോ​ത്ത് ഈ ​പ്രോ​ട്ടീ​നെ നാ​ഡീ​കോ​ശ​ങ്ങ​ളെ പ്ര​കാ​ശം ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കാ​വു​ന്ന സ്വി​ച്ചാ​ക്കി മാ​റ്റി. പ്ര​കാ​ശം ഉ​പ​യോ​ഗി​ച്ച് നാ​ഡീ​സ​ന്ദേ​ശ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ഈ ​രീ​തി​യാ​ണ് ‘ഓ​പ്റ്റോ​ജെ​നെ​റ്റി​ക്സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. മ​സ്തി​ഷ്ക​വും നാ​ഡീ​വ്യൂ​ഹ​വും എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് പ​ഠി​ക്കു​ന്ന​തി​ന് പു​തി​യ വ​ഴി​ക​ൾ തു​റ​ക്കു​ന്ന​താ​ണ് ഈ ​പ​ഠ​നം.

മ​നു​ഷ്യ​ന്റെ ഓ​ർ​മ​ക​ൾ, വി​കാ​ര​ങ്ങ​ൾ, പെ​രു​മാ​റ്റ​ങ്ങ​ൾ എ​ന്നി​വ ത​ല​ച്ചോ​റി​ലെ ഏ​തൊ​ക്കെ നാ​ഡീ​വ്യൂ​ഹ​ങ്ങ​ളാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ഇ​ത് ഗ​വേ​ഷ​ക​രെ സ​ഹാ​യി​ക്കും. പാ​ർ​ക്കി​ൻ​സ​ൺ​സ്, അ​ൽ​ഷി​മേ​ഴ്സ്, വി​ഷാ​ദ​രോ​ഗം തു​ട​ങ്ങി​യ നാ​ഡീ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സാ​രീ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണി​ത്.

മ​സ്തി​ഷ്ക പ​ഠ​ന​ങ്ങ​ളി​ൽ പു​തി​യൊ​രു യു​ഗ​ത്തി​ന് തു​ട​ക്കം കു​റി​ച്ച ഗ​വേ​ഷ​ക​രാ​ണ് ഇ​വ​രെ​ന്ന് നൊ​ബേ​ൽ സ​മി​തി വി​ല​യി​രു​ത്തി. ഒ​രി​ക്ക​ൽ ന​മു​ക്ക് സ്വ​പ്നം കാ​ണാ​ൻ മാ​ത്രം സാ​ധി​ച്ചി​രു​ന്ന രീ​തി​യി​ൽ മ​സ്തി​ഷ്ക മാ​പ്പി​ങ് ന​ട​ത്തു​ന്ന​തി​നു​ള്ള അ​പാ​ര​മാ​യ സാ​ധ്യ​ത​ക​ളാ​ണ് ഒ​പ്റ്റോ​ജെ​നെ​റ്റി​ക്സ് തു​റ​ന്നു​ന​ൽ​കു​ന്ന​തെ​ന്ന് നൊ​ബേ​ൽ സ​മി​തി ചെ​യ​ർ​മാ​ൻ പെ​ർ സ്വെ​നി​ങ്സ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് ഡെ​യ്‌​സെ​റോ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹെ​ഗെ​മാ​ൻ ബ​ർ​ലി​നി​ലെ ഹം​ബോ​ൾ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലും നാ​ഗ​ൽ ജ​ർ​മ​നി​യി​ലെ വു​ർ​സ്ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. സ്വീ​ഡ​നി​ലെ സ്റ്റോ​ക്ഹോ​മി​ലെ ക​രോ​ലി​ൻ​സ്ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ഇ​തോ​ടെ നൊ​ബേ​ൽ സ​മ്മാ​ന പ്ര​ഖ്യാ​പ​ന വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. ചൊ​വ്വാ​ഴ്ച ഭൗ​തി​ക​ശാ​സ്ത്ര പു​ര​സ്കാ​ര​വും ബു​ധ​നാ​ഴ്ച ര​സ​ത​ന്ത്ര പു​ര​സ്കാ​ര​വും വ്യാ​ഴാ​ഴ്ച സാ​ഹി​ത്യ പു​ര​സ്കാ​ര​വും വെ​ള്ളി​യാ​ഴ്ച സ​മാ​ധാ​ന പു​ര​സ്കാ​ര​വും പ്ര​ഖ്യാ​പി​ക്കും. ഏ​ക​ദേ​ശം 1.2 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​കെ സ​മ്മാ​ന​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nobel prize in medicine 2026 awarded for research into mysteries of brain
Next Story