ഒമിക്രോൺ ഭീതിയൊഴിഞ്ഞു -ദക്ഷിണാഫ്രിക്ക; യു.എസിലും യൂറോപ്പിലും പ്രഹരം തുടരുന്നു
text_fieldsജൊഹാനസ്ബർഗ്: കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ അതിതീവ്രവ്യാപനത്തിൽനിന്ന് കരകയറിയതായി ദക്ഷിണാഫ്രിക്ക. തുടർന്ന് രാത്രി കർഫ്യൂപോലുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷിയുണ്ടെങ്കിലും തീവ്രത കുറവാണെന്നും അതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും അധികൃതർ അറിയിച്ചു.
ഒമിക്രോൺ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ് വന്നതായും ദക്ഷിണാഫ്രിക്ക വിലയിരുത്തി. ഡിസംബർ 25ന് അവസാനിച്ച ആഴ്ചയിൽ 89,781 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ 127,753 കോവിഡ് രോഗികളാണുണ്ടായിരുന്നത്.
കോവിഡിെൻറ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കോവിഡ് സുനാമിക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ സർക്കാറിെൻറ അറിയിപ്പ്. ജനങ്ങൾ വാക്സിൻ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അതിനിടെ, യൂറോപ്പിലും യു.എസിലും ഒമിക്രോൺ പടരുകയാണ്. ഫ്രാൻസിൽ കഴിഞ്ഞദിവസം രണ്ടുലക്ഷത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറിയപങ്കും ഒമിക്രോൺ വകഭേദമാണ്.
യു.എസിൽ കഴിഞ്ഞാഴ്ച 199,000ത്തോളം കുട്ടികൾക്കാണ് കോവിഡ്ബാധ റിപ്പോർട്ട് ചെയ്തത്. യു.കെ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതായി ജർമനി അറിയിച്ചു. അതിനിടെ, കോവിഡ് ഭീഷണിക്കിടയിലും ആസ്ട്രേലിയയിലെ സിഡ്നിയിൽ പുതുവത്സരാഘോഷങ്ങൾക്ക് മുടക്കമുണ്ടായില്ല. വെള്ളിയാഴ്ച 21,151 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
സ്പെയിനിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ 1000 കടന്നു. ലോകത്താദ്യമായി ഇസ്രായേലിൽ കോവിഡ് വാക്സിന്റെ നാലാം ഡോസിന് അനുമതിനൽകി. ഇസ്രയേൽ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നാഷ്മാൻ ആഷ് ആണ് കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നൽകിയതായി പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.