പാകിസ്താൻ- ബംഗ്ലാദേശ് നേരിട്ട് വിമാന സർവിസ് വരുന്നു
text_fieldsലാഹോർ: ഉഭയകക്ഷി ബന്ധത്തിൽ പുതിയ വഴിത്തിരിവായി പാകിസ്താനും ബംഗ്ലാദേശിനുമിടയിൽ ഡിസംബർ മുതൽ നേരിട്ട് വിമാന സർവിസ് ആരംഭിക്കും. അവിഭക്ത പാകിസ്താന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് 1971ൽ സ്വതന്ത്രമായ ശേഷം വർഷങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ട് സർവിസുണ്ടായിരുന്നില്ല.
ശൈഖ് ഹസീന അധികാരഭ്രഷ്ടയാക്കപ്പെട്ട് ഇടക്കാല സർക്കാർ വന്നതോടെ ബന്ധം കൂടുതൽ ഊഷ്മളമായതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. ഇറാൻ കമ്പനിയായ മഹാൻ എയറാകും വിമാന സർവിസ് നടത്തുക. ധാക്കയിൽനിന്ന് കറാച്ചിയിലേക്കും തിരിച്ചും ആഴ്ചയിൽ മൂന്ന് സർവിസുകളുണ്ടാകുമെന്ന് ഇസ്‍ലാമാബാദിലെ ബംഗ്ലാദേശ് ഹൈകമീഷണർ ഇഖ്ബാൽ ഹുസൈൻ ഖാൻ പറഞ്ഞു.
ഇതിനായി വിസ നടപടികളും ലഘൂകരിച്ചു. ഫ്ലൈ ജിന്ന, എയർസിയാൽ എന്നീ രണ്ട് സ്വകാര്യ പാക് വിമാനക്കമ്പനികൾക്കും സർവിസിന് അനുമതി ലഭിച്ചിട്ടുണ്ട്. ചരക്കുകടത്തിന് നേരിട്ടുള്ള സർവിസ് കഴിഞ്ഞ ഡിസംബറോടെ തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

