പാക് പ്രളയം: മരണം 657 ആയി; ആയിരത്തിലേറെ പേർക്ക് പരിക്ക്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ മേഘവിസ്ഫോടനത്തെ തുടർന്നുള്ള പ്രളയത്തിൽ മരണം 657 ആയി ഉയർന്നു. ഇതിൽ 171 പേർ കുട്ടികളും 94 സ്ത്രീകളുമാണ്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 50-60 ശതമാനം അധികമാണ് ഇത്തവണത്തെ മഴയെന്ന് ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി. ആഗസ്റ്റ് 22 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സെപ്റ്റംബറിലും രണ്ടോ മൂന്നോ തവണ മഴതരംഗം ഉണ്ടാകുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ത്വയ്യിബ് ഷാ പറഞ്ഞു. ജൂൺ 26 മുതലുള്ള കാലവർഷക്കെടുതിയിൽ പാകിസ്താനിൽ 929 പേരാണ് മരിച്ചത്. ഖൈബർ പക്തൂൺക്വയിലാണ് കൂടുതൽ നാശമുണ്ടായത്.
ഇവിടെ 390 പേർ മരിച്ചു. പഞ്ചാബിൽ 164 പേരും സിന്ധിൽ 28 പേരും ബലൂചിസ്താനിൽ 32 പേരും പാക് അധീന കശ്മീരിൽ 15 പേരും മരിച്ചു. സൈന്യത്തിന്റെയും പാരാമിലിട്ടറി വിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.