സമൂഹമാധ്യമ നിയന്ത്രണ നിയമം പാസാക്കി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനുള്ള നീക്കമെന്ന ആരോപണങ്ങൾക്കിടെ സമൂഹമാധ്യമ നിയമം പാസാക്കി പാകിസ്താൻ പാർലമെന്റ്. വ്യവസായമന്ത്രി റാണ തൻവീർ ഹുസൈൻ അവതരിപ്പിച്ച ഇലക്ട്രോണിക്സ് കുറ്റകൃത്യങ്ങൾ തടയുന്ന ബില്ലാണ് ഉപരിസഭയായ സെനറ്റിൽ പാസായത്. ബിൽ നേരത്തേ അധോസഭ അംഗീകരിച്ചിരുന്നു.
വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും 20 ലക്ഷം രൂപ പിഴയും ചുമത്തുന്നതാണ് ബിൽ. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനും ഡിജിറ്റൽ അവകാശ സംരക്ഷണ അതോറിറ്റി സ്ഥാപിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമം പ്രാബല്യത്തിൽ വരാൻ ഇനി പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ അംഗീകാരം ലഭിച്ചാൽ മാത്രം മതി. സമൂഹമാധ്യമ കമ്പനികളിൽനിന്നും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെയും എതിർപ്പ് ശക്തമായിരിക്കെയാണ് ബിൽ പാസാക്കിയത്. ബിൽ അവതരണം ബഹിഷ്കരിച്ച മാധ്യമപ്രവർത്തകർ പാർലമെന്റിൽനിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.