മാന്യമായ രീതിയിൽ ഇന്ത്യയുമായി ചർച്ചക്ക് തയാറെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാന്യമായ രീതിയിൽ ഇന്ത്യയുമായുള്ള ചർച്ചക്ക് പാകിസ്താൻ തയാറാണെന്നും എന്നാൽ, ചർച്ചക്കായി യാചിക്കുന്ന പ്രശ്നമില്ലെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരത, പാക്കധീന കശ്മീർ കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച പാകിസ്താനുമായി മാത്രമായിരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. 2003ൽ ജനറൽ പർവേശ് മുശർറഫ് പാകിസ്താൻ ഭരിക്കുന്ന വേളയിൽ ഇന്ത്യ-പാകിസ്താൻ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതിൽ രാജ്യങ്ങൾ തമ്മിലുള്ള എട്ട് പ്രധാന വിഷയങ്ങളെല്ലാം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, 2008ലെ മുംബൈ ഭീകരാക്രമണത്തോടെ ചർച്ച വഴിമുട്ടി.
ഈയിടെയുണ്ടായ ഇന്ത്യ-പാക് യുദ്ധത്തെക്കുറിച്ച് സംസാരിക്കവെ, വിഷയത്തിൽ പാകിസ്താന്റെ നിലപാട് ലോക രാജ്യങ്ങൾ അംഗീകരിച്ചെന്ന് പാക് ഉപ പ്രധാനമന്ത്രി കൂടിയായ ദർ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ കടൽമാർഗത്തിലൂടെയുൾപ്പെടെ പ്രതിരോധിക്കാൻ പാകിസ്താൻ സജ്ജമാണെന്നും അദ്ദേഹം തുടർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.