സമാധാന പദ്ധതിക്ക് ഉടൻ അന്തിമ രൂപമാകുമെന്ന് സെലൻസ്കി
text_fieldsവൊളോദിമർ സെലൻസ്കി
കിയവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള സമാധാന പദ്ധതിക്ക് ഉടൻതന്നെ അന്തിമരൂപമാകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കി പറഞ്ഞു.
അമേരിക്കൻ സംഘം ഈ പദ്ധതി റഷ്യക്ക് കൈമാറും. ഇതിനുശേഷം അമേരിക്കയുടെയും റഷ്യയുടെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.
ബെർലിനിൽ അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ സമാധാന പദ്ധതി ഫലപ്രദമാണെന്ന് സെലൻസ്കി പറഞ്ഞു. അതേസമയം, റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ പ്രദേശങ്ങൾ ഉൾപ്പെടെ ചില വിഷയങ്ങളിൽ പരിഹാരമായിട്ടില്ല. റഷ്യൻ സേന ഭാഗികമായി നിയന്ത്രണത്തിലാക്കിയ ഡോൺബാസ് മേഖലയുടെ ഏതെങ്കിലും ഭാഗം വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താൽക്കാലിക വെടിനിർത്തലല്ല, ശാശ്വതമായ സമാധാന പദ്ധതിയാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ക്ഷണികമായ, ശാശ്വതമല്ലാത്ത പരിഹാര മാർഗങ്ങളാണ് യുക്രെയ്ൻ തേടുന്നതെങ്കിൽ തങ്ങൾ സഹകരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

