ചൈനയിലെത്തുന്നവർക്ക് ഇനിമുതൽ കോവിഡ് പരിശോധന വേണ്ട
text_fieldsബെയ്ജിങ്: ചൈനയിലെത്തുന്ന യാത്രക്കാർക്ക് ഇനിമുതൽ കോവിഡ് പരിശോധന വേണ്ട. ബുധനാഴ്ച മുതലാണ് തീരുമാനം പ്രാബല്യത്തിലാവുകയെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് വാങ് വെൻബിൻ അറിയിച്ചു.
2020 ആദ്യത്തിൽ കോവിഡ് നിയന്ത്രണം ആരംഭിച്ചതിനുശേഷം ചൈന വരുത്തുന്ന സുപ്രധാന ഇളവാണിത്. ഇതുവരെ ചൈനയിലെത്തുന്ന യാത്രക്കാർ, സർക്കാർ നിർദേശിക്കുന്ന ഹോട്ടലുകളിൽ ആഴ്ചകളോളം ക്വാറന്റീൻ കഴിയണമായിരുന്നു.
ബുധനാഴ്ച മുതൽ ഈ നിയന്ത്രണമുൾപ്പെടെ ഇല്ലാതാകും. കടുത്ത കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുകയും അപൂർവമായ സംഘർഷ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കിയത്. കോവിഡ് ബാധിതരുടെ എണ്ണം അധികമുള്ള നഗരങ്ങൾ അടച്ചിടുന്നതടക്കമുള്ള ലോക്ഡൗൺ നയങ്ങൾ പിന്തുടർന്ന ചൈന, 2022 ഡിസംബറിലാണ് ‘സീറോ കോവിഡ്’ നയം പിൻവലിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.