കരയുദ്ധം ബുദ്ധിമുട്ടേറിയത് -നെതന്യാഹു
text_fieldsഗസ്സ: കരയുദ്ധം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സയിലെ യുദ്ധം ‘നീണ്ടുനിൽക്കുന്നതും ബുദ്ധിമുട്ടേറിയതു’മായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞു. സൈനികനടപടി അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഒറ്റദിവസം 450 ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുവെന്ന് ഇസ്രായേൽ സേനയും പറഞ്ഞു. ഒക്ടോബർ ഏഴു മുതലിങ്ങോട്ട് തങ്ങളുടെ 331 സൈനികർ മരിച്ചു. വടക്കൻ ഗസ്സയിലെ വിവിധ മേഖലകളിൽ ആക്രമണം നടത്തി. കൂടാതെ ജബാലിയ, ഖാൻ യൂനുസ് എന്നിവിടങ്ങളിലും വ്യോമാക്രമണങ്ങളുണ്ടായി.
പദ്ധതികൾക്കനുസരിച്ച് സൈനികനടപടി പുരോഗമിക്കുന്നുവെന്നും കരയാക്രമണം വ്യാപിപ്പിക്കുമെന്നും ഇസ്രായേൽ സൈന്യം ഞായറാഴ്ച അറിയിച്ചു. ഇതിനിടെ, ഇസ്രായേൽ ടാങ്കിനെ ആക്രമിക്കുന്നതിന്റെ വിഡിയോ അൽ ഖസാം ബ്രിഗേഡ് പുറത്തുവിട്ടു. ഇസ്രായേൽ പ്രദേശമായ നെതിവ് ഹാ അസാറക്കു നേരെ റോക്കറ്റയച്ചുവെന്ന് ഖുദ്സ് ബ്രിഗേഡ് അവകാശപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഗസ്സയിൽ നടന്ന ഏറ്റുമുട്ടലിൽ ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായും അൽ ഖുദ്സ് സേനാംഗങ്ങൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.