റഷ്യൻ എംബസി പൂട്ടി പോളണ്ട്
text_fieldsമോസ്കോ: തെക്കൻ നഗരമായ ക്രാകോവിലുള്ള റഷ്യ നയതന്ത്ര കാര്യാലയം പൂട്ടാൻ നിർദേശം നൽകിയതായി പോളണ്ട് പ്രധാനമന്ത്രി റദേക് സികോർസ്കി. കഴിഞ്ഞ വർഷം തലസ്ഥാനമായ വർസായിലെ തിരക്കേറിയ ഷോപ്പിങ് സെന്റർ കത്തിനശിച്ചതിന്റെ ഉത്തരവാദി റഷ്യയാണെന്ന് ആരോപിച്ചാണ് നടപടി. ഇനി ഡാൻസ്കിലെ റഷ്യൻ നയതന്ത്ര കാര്യാലയം മാത്രമേ രാജ്യത്ത് അവശേഷിക്കുന്നുള്ളൂ. 1400 കടകളും സർവിസ് കേന്ദ്രങ്ങളും ഉൾപ്പെടുന്ന ഇൻഡോർ ഷോപ്പിങ് കേന്ദ്രമായ മേരിവിൽസ്ക 44 കഴിഞ്ഞ വർഷം മേയ് 12നാണ് കത്തിനശിച്ചത്.
വിയറ്റ്നാം പൗരന്മാരായിരുന്നു ഷോപ്പിങ് കേന്ദ്രത്തിലെ പ്രധാന കച്ചവടക്കാർ. തീപിടിത്തം വൻ ആഘാതമാണ് വിയറ്റ്നാം സമൂഹത്തിലുണ്ടാക്കിയത്. നീതിന്യായ മന്ത്രാലയവും സുരക്ഷ സേനയും നടത്തിയ അന്വേഷണത്തിൽ, സംഭവത്തിനു പിന്നിൽ റഷ്യയാണെന്ന് തെളിഞ്ഞതായി ബ്രിട്ടൻ സന്ദർശനത്തിനിടെ സികോർസ്കി പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.