ഗസ്സയിലെ കൊടുംപട്ടിണി: പ്രമുഖ ഫലസ്തീനി കവി ഉമർ ഹർബ് വിടവാങ്ങി, 120 കിലോഗ്രാം ഭാരം മരിക്കുമ്പോൾ 40ൽ താഴെയായി കുറഞ്ഞു
text_fieldsഉമർ ഹർബിന്റെ രണ്ടു ചിത്രങ്ങൾ
ഗസ്സ സിറ്റി: പട്ടിണിയും പോഷാകാഹാരക്കുറവും മൂലം ഫലസ്തീനിലെ പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനും കവിയുമായ ഉമർ ഹർബ് അന്തരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
താൽക്കാലികമായി നിർമിച്ച ടെന്റിൽ വേണ്ടത്ര ഭക്ഷണവും മരുന്നും ലഭിക്കാതെയായിരുന്നു മരണം. ഏതാനും ആഴ്ചകളായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. 2023 ഒക്ടോബറിൽ ഉമറിന് ഏകദേശം 120 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
എന്നാൽ അവസാനമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ ഭാരം 40 കിലോഗ്രാമിൽ താഴെയായിരുന്നു. പഴയതും പുതിയതുമായ എന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഇത് രണ്ടും ഞാൻ തന്നെയാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം അൽ ജസീറയുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കൊടും പട്ടിണി മൂലം തിങ്കളാഴ്ച മാത്രം രണ്ട് കുരുന്നുകളടക്കം ആറു പേരാണ് കൊടുംപട്ടിണിക്ക് കീഴടങ്ങിയത്. ഇതോടെ ഗസ്സയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 393 ആയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.