ഗസ്സയിൽ മരിച്ച കുട്ടികളുടെ പേരുകൾ കൈയിലെഴുതി ലണ്ടനിൽ പ്രതിഷേധം
text_fieldsഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 2000 കവിഞ്ഞതിൽ നടുക്കം പ്രകടിപ്പിച്ച് ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റിനു
പുറത്ത് ഒത്തുകൂടിയവർ
ഷികാഗോ/ലണ്ടൻ: യു.എസ് നഗരമായ ഷികാഗോയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കു നേരെ ഇസ്രായേൽ അനുകൂലികൾ അക്രമം നടത്തി. ഇസ്രായേൽ പതാക പുതപ്പിച്ച കാർ ഫലസ്തീൻ റാലിയിലേക്കു നേരെ ഓടിച്ചു കയറ്റിയെന്നും ഇതിലുണ്ടായിരുന്നയാൾ ആകാശത്തേക്ക് വെടിയുതിർത്തുവെന്നും പൊലീസ് പറഞ്ഞു. ഇസ്രായേൽ പതാക പുതച്ചയാൾ ഫലസ്തീൻ റാലിയിലേക്ക് പെപ്പർ സ്പ്രേ ചീറ്റുകയും ചെയ്തു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. അക്രമത്തിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 2000 കവിഞ്ഞതിൽ നടുക്കം പ്രകടിപ്പിച്ചും അനുശോചിച്ചും ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് നൂറുകണക്കിനു പേർ ഒത്തുകൂടി. ഗസ്സയിൽ കൊല്ലപ്പെട്ട ഓരോ കുട്ടിയുടെ പേര്, പങ്കെടുത്ത ഓരോരുത്തരും കൈകളിൽ എഴുതി പ്രദർശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.