കുടിയേറ്റ വിരുദ്ധ റെയ്ഡ്; യു.എസിൽ പ്രതിഷേധം വ്യാപിക്കുന്നു
text_fieldsകുടിയേറ്റ വിരുദ്ധ നടപടിക്കെതിരെ ലോസ് ആഞ്ജലസ് സിറ്റി ഹാളിന് മുന്നിൽ നടന്ന പ്രതിഷേധം
ഓസ്റ്റിൻ: അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള റെയ്ഡിനെതിരായ പ്രതിഷേധം യു.എസിന്റെ വിവിധ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. ന്യൂയോർക്, സീറ്റിൽ, ടെക്സസ്, ഷികാഗോ, സാൻ അന്റോണിയോ, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ, ഡെൻവർ, സ്പൊകെയ്ൻ തുടങ്ങിയ നഗരങ്ങളിലാണ് കനത്ത പ്രതിഷേധം നടന്നത്.
ഇമിേഗ്രഷൻ കസ്റ്റംസ് എൻഫോഴ്സ്മെന്റിനെതിരെ ബാനറുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും സമാധാനപരമായ പ്രതിഷേധമാണ് പലയിടങ്ങളിലും അരങ്ങേറിയതെങ്കിലും ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ലോസ് ആഞ്ജലസിൽ ശനിയാഴ്ച മുതൽ 400ലേറെ പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.
വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി കൂടുതൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പുവരുത്താൻ കൂടുതൽ നാഷനൽ ഗാർഡ് പൊലീസിനെ വിന്യസിക്കുമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് സമൂഹമാധ്യമത്തിൽ അറിയിച്ചു. അതേസമയം, അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള തിരച്ചിലും നാടുകടത്തലും തുടരുമെന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം ആവർത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.