Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് പ്രതിനിധികൾ മോസ്കോയിലെത്തി; യുക്രെയ്നെതിരായ ആക്രമണം മൂന്നുദിവസം നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

text_fields
bookmark_border
യു.എസ് പ്രതിനിധികൾ മോസ്കോയിലെത്തി; യുക്രെയ്നെതിരായ ആക്രമണം മൂന്നുദിവസം നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ
cancel

മോസ്കോ: യുക്രെയ്ൻ-റഷ്യ യുദ്ധം അവസപ്പിക്കാനുള്ള ചർച്ചകൾക്കായി യു.എസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും മോസ്കോയിൽ എത്തി. റഷ്യൻ പ്രസിഡന്റിന്റെ ദൂതൻ കിറിൽ ദിമിത്രിയേവ് അവരെ സ്വീകരിച്ചു. സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച മുതൽ കീവിന് നേരെയുള്ള ആക്രമണം മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടു. പ്രസിഡന്റ് വ്ലാദിമിർ പുടിൻ ശനിയാഴ്ച ക്രെംലിനിൽ വെച്ച് വിറ്റ്കോഫും കുഷ്നറുമായി കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

അഞ്ച് വർഷമായി തുടരുന്ന യുദ്ധം അവസപ്പിക്കാൻ ലക്ഷ്യമിട്ട് യു.എസിന് പുതിയൊരു ശക്തമായ നിർദേശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച സൂചിപ്പിച്ചു.മോസ്കോ സന്ദർശനത്തിന് ശേഷം ഞായറാഴ്ച രണ്ടുപേരും യുക്രെയ്നിലേ പറക്കും. ഇതുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച അർധരാത്രി മുതൽ മൂന്ന് ദിവസത്തേക്ക് കീവിന് നേരെ ആക്രമണം നടത്തരുതെന്ന് പുടിൻ സൈന്യത്തിന് ഉത്തരവിട്ടത്. എന്നാൽ, ശനിയാഴ്ച റഷ്യൻ വ്യോമാതിർത്തിയിൽ 53 ഉക്രേനിയൻ ഡ്രോണുകളെ കണ്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

എന്നാൽ വിഷയത്തിൽ പെട്ടെന്ന് ഒരു പരിഹാരമാകാനുള്ള സാധ്യത പാശ്ചാത്യ സൈനിക വിശകലന വിദഗ്ധർ തള്ളിക്കളയുന്നു.ഉക്രെയ്ൻ അവകാശപ്പെടുന്ന നാല് പ്രദേശങ്ങളുടെ മുഴുവൻ ഭൂപ്രദേശവും വിട്ടുനൽകണമെന്നും നാറ്റോയിൽ ചേരാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നുമാണ് ക്രെംലിന്റെ നിലപാട്. ഫെബ്രുവരിയിലെ അവസാന സമാധാന ചർച്ചകൾ മുതൽ ഇരു കക്ഷികളും ദീർഘദൂര വ്യോമാക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Putin orders 3-day halt to Kyiv strikes as Witkoff, Kushner arrive in Moscow
Next Story