ഇസ്രായേലിന്റേത് കടന്നുകയറ്റം -ഖത്തർ പ്രധാനമന്ത്രി
text_fieldsദോഹ: ഇറാനു നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി.
ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. തുർക്കിയിലെ ഇസ്താംബൂളിൽ നടക്കുന്ന ഒ.ഐ.സി അംഗരാജ്യങ്ങളുടെ 51ാമത് വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നത്തിയത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇറാനെതിരെയുള്ള ഇസ്രായേൽ ആക്രമണവും ഇരുവരും ചർച്ച ചെയ്തു.
ഇറാന്റെ പരമാധികാരത്തിനുമേലുളള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഇസ്രായേൽ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കാൻ പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളുണ്ടാവണം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും ഖത്തർ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.