Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനഹിതത്തിന്റെ...

ജനഹിതത്തിന്റെ പ്രതിഫലനം; മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് ഇറാൻ പ്രസിഡന്റ്

text_fields
bookmark_border
ജനഹിതത്തിന്റെ പ്രതിഫലനം; മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് ഇറാൻ പ്രസിഡന്റ്
cancel

തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. വിവേകപൂർണമായ നേതൃത്വത്തിലൂടെയും ജനപങ്കാളിത്തത്തിലൂടെയും രാജ്യത്തിന്റെ വെല്ലുവിളികൾ അദ്ദേഹം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും പെസഷ്കിയാൻ പറഞ്ഞു.

സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രതികരിച്ചത്. മുജ്തബയുടെ തിരഞ്ഞെടുപ്പ് മൂല്യമേറിയതാണെന്നും ഭരണകൂടത്തിന്മേലുള്ള ‘ജനഹിതത്തിന്റെ പ്രതിഫലന’മാണെന്നും കുറിപ്പിലൂടെ അദ്ദേഹം വിശേഷിപ്പിച്ചു.

ദേശീയ ഐക്യം നിലനിർത്തുന്നതിനും പുരോഗമനപരവും സ്വതന്ത്രവുമായ ഒരു പുതിയ ഇറാൻ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിന് വിജയിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. അദ്ദേഹം ജനങ്ങൾക്കിടയിൽ വിശ്വാസവും പങ്കാളിത്തവും നിറച്ച് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പെസഷ്കിയാൻ വ്യക്തമാക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ കൊല്ലപ്പെട്ടതിനു ശേഷം പുതിയ നേതാവ് ആരായിരിക്കുമെന്നതിൽ നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. മുജ്തബ ഖാംനഈയെ തിരഞ്ഞെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeadershipIranian PresidentIsrael Iran WarMojtaba Khamenei
News Summary - Reflection of the people's will; Iranian President congratulates Mojtaba Khamenei
Next Story