മർഡോക്കിന്റെ പിൻഗാമി ആര്? കോടതി യുദ്ധത്തിന് തുടക്കം
text_fieldsറൂപർട്ട് മർഡോക് മക്കളായ ലക്ലാന് മർഡോക്, ജെയിംസ് മർഡോക് എന്നിവർക്കൊപ്പം
വാഷിങ്ടൺ: റൂപർട്ട് മർഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ പരമാധികാരമുള്ള മർഡോക് കുടുംബ ട്രസ്റ്റിന്റെ ഭാവി തീരുമാനിക്കുന്ന കോടതി യുദ്ധത്തിന് തുടക്കം. റൂപർട്ട് മർഡോക് മരിക്കുമ്പോൾ ന്യൂസ് കോർപ്, ഫോക്സ് ന്യൂസ് എന്നിവയുടേതടക്കം അധികാരവും കൂടുതൽ വോട്ടവകാശവും ആർക്കെന്ന് തീരുമാനിക്കുന്ന നിയമപോരാട്ടത്തിനാണ് തുടക്കമാകുന്നത്.
1999ൽ മർഡോക് സ്ഥാപിച്ച കുടുംബ ട്രസ്റ്റിന്റെ അധികാരം മൂത്ത മക്കളായ പ്രൂഡൻസ്, എലിസബത്ത്, ജെയിംസ് എന്നിവരെ മാറ്റിനിർത്തി മകൻ ലക്ലാന് കൈമാറാനാണ് മർഡോകിന് താൽപര്യമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇവർക്ക് പുറമെ ഗ്രേസ്, ക്ലോ എന്നിങ്ങനെ രണ്ട് പെൺമക്കൾ കൂടി മർഡോക്കിനുണ്ട്.
1960കൾ മുതലാണ് മർഡോക്കിന്റെ മാധ്യമ സാമ്രാജ്യം അതിവിപുലമാകുന്നത്. യു.കെയിൽ ടൈംസ്, സൺ, യു.എസിൽ വാൾ സ്ട്രീറ്റ് ജേണൽ എന്നീ പ്രമുഖ പത്രങ്ങളും ഫോക്സ്, ഫോക്സ് ന്യൂസ് ചാനലുകളും മർഡോക്കിന്റെ ഉടമസ്ഥതയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.