റഷ്യ-ഇന്ത്യ-ചൈന സഖ്യം ശക്തമാക്കണമെന്ന് റഷ്യ
text_fieldsസെർജി ലാവ്റോവ്
മോസ്കോ: റഷ്യ-ഇന്ത്യ-ചൈന സഖ്യത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ഇന്ത്യയെ ചൈന വിരുദ്ധ ഗൂഢാലോചനയിൽ ഉൾപ്പെടുത്താൻ നാറ്റോ സഖ്യം പരസ്യമായി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റഷ്യയിലെ പെര്‍മില്‍ നടന്ന യൂറേഷ്യയിലെ (യൂറോപ്പും ഏഷ്യയും) സുരക്ഷയും സഹകരണവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് ലാവ്റോവിന്റെ പ്രസ്താവന. ‘‘മുന്‍ റഷ്യന്‍ പ്രധാനമന്ത്രി യെവ്ജെനി പ്രിമാകോവിന്റെ നേതൃത്വത്തിൽ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ റഷ്യ, ഇന്ത്യ, ചൈന സഖ്യത്തിന്റെ പ്രവര്‍ത്തനം എത്രയുംവേഗം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നു.
മൂന്ന് രാജ്യങ്ങളുടെയും വിദേശ നയ തലവന്മാരുടെയും സാമ്പത്തിക, വ്യാപാര ഏജന്‍സി തലവന്മാരുടെയും 20ലധികം യോഗം സഖ്യം നടത്തിയിട്ടുണ്ട്. എനിക്ക് മനസ്സിലായേടത്തോളം, അതിര്‍ത്തിയിലെ സ്ഥിതി ലഘൂകരിക്കുന്നതിനെക്കുറിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. അതിനാല്‍, സഖ്യം വീണ്ടും സജീവമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്’’ -അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.