യുക്രെയ്നിൽ പകുതി വൈദ്യുതി സംവിധാനങ്ങളും റഷ്യ തകർത്തു
text_fieldsകിയവ്: റഷ്യൻ മിസൈൽ ആക്രമണങ്ങളിൽ യുക്രെയ്നിലെ പകുതിയോളം വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും തകർന്നു. രാജ്യത്ത് ഒരു കോടിയോളം ആളുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണെന്നും കൂടുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
സിവിലിയൻ, അടിസ്ഥാന സൗകര്യ മേഖലകളിൽ റഷ്യ ആക്രമണം തുടരുകയാണെന്നും പൂർണമായി വൈദ്യുതി ഇല്ലാതാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നതെന്നും പ്രധാനമന്ത്രി ഡെനിസ് ശ്മിഹൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യുദ്ധത്തിന് മുമ്പത്തെ രാജ്യത്തെ ജനസംഖ്യ 4.2 കോടിയാണ്. ഇതിന്റെ ഏകദേശം നാലിലൊന്ന് ആളുകൾക്കാണ് വൈദ്യുതിയില്ലാതായത്.
അതിനിടെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും അപര്യാപ്തത തണുപ്പുകാലത്ത് യുക്രെയ്നിൽ മാനുഷിക ദുരന്തത്തിന് വഴിവെക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.