ഒക്ടോബറിൽ മാസ് വാക്സിനേഷൻ ക്യാമ്പയിൻ നടത്തുമെന്ന് റഷ്യ; ക്ലിനിക്കൽ പരീക്ഷണഘട്ടം പൂർത്തിയായെന്ന്
text_fieldsമോസ്കോ: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങുകയാണ് റഷ്യ. ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ ജനങ്ങൾക്കായി ഉടൻ പുറത്തിറക്കുമെന്ന അവകാശവാദത്തിന് പിന്നാലെ ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാമ്പെയിൻ നടത്തുമെന്നും അറിയിച്ചിരിക്കുകയാണ് റഷ്യ. രാജ്യം വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിെൻറ ക്ലിനിക്കൽ പരീക്ഷണഘട്ടം പൂർത്തിയായെന്നും ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ കാമ്പെയിൻ നടത്തുമെന്നും ആരോഗ്യമന്ത്രി മിഖായിൽ മുറഷ്കോയാണ് അറിയിച്ചത് .
'മോസ്കോയിലെ സംസ്ഥാന ഗവേഷണ കേന്ദ്രമായ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് 19 പ്രതിരോധ വാക്സിെൻറ ക്ലിനിക്കൽ പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കും അദ്ധ്യാപകർക്കുമായിരിക്കും വാക്സിൻ നൽകുകയെന്നും മിഖായേൽ മുറഷ്കോ പറഞ്ഞതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റോയിറ്റേഴ്സിെൻറ റിപ്പോർട്ടിൽ റഷ്യയുടെ ആദ്യത്തെ വാക്സിൻ ഇൗ മാസം തന്നെ അധികൃതർ അംഗീകരിച്ചേക്കുമെന്നും പറയുന്നുണ്ട്. എന്നാൽ കോവിഡ് പ്രതിരോധത്തിൽ പെട്ടന്നുള്ള റഷ്യയുടെ നീക്കത്തെ വിമർശിച്ചുകൊണ്ട് വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. 'റഷ്യയും ചൈനയും വിദഗ്ധരുടെ ഉപദേശം തേടുന്നതിന് മുമ്പായി കോവിഡ് വാക്സിൻ പരീക്ഷിക്കുകയാണെന്ന് പ്രമുഖ അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആന്തണി ഫൗസി ആരോപിച്ചിരുന്നു. സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ അമേരിക്ക ഇൗ വർഷം അവസാനത്തേക്കെങ്കിലും അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.