Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യ-യുക്രെയ്ൻ യുദ്ധം...

റഷ്യ-യുക്രെയ്ൻ യുദ്ധം തീരുമോ? ചർച്ചക്കായി നേതാക്കൾ ജനീവയിൽ

text_fields
bookmark_border
Donald Trump, Volodymyr Zelensky, Vladimir Putin
cancel
camera_alt

ഡോണൾഡ് ട്രംപ്, വൊളോദിമിർ സെലൻസ്കി, വ്ലാദിമിർ പുടിൻ

ജനീവ: യുക്രെയ്ൻ-റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യു.എസ് മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചക്കായി ഇരുരാജ്യങ്ങളുടെയും നേതാക്കൾ ജനീവയിൽ. സർക്കാറിന്റെ പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിൽ എത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ പ്രതിനിധി സംഘവും അവിടെ എത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച അർധരാത്രി മുതൽ തുടങ്ങുന്ന ചർച്ച രണ്ടുദിവസം നീളുമെന്നാണ് സൂചന. അതേസമയം, ചർച്ചയുടെ ഭാവിയെ കുറിച്ചും സംശയം ഉയരുന്നുണ്ട്.

കിഴക്കൻ ഡോൺബാസ് മേഖലയുടെ നിയന്ത്രണം വിട്ടുകൊടുക്കണമെന്ന റഷ്യയുടെ ആവശ്യം യുക്രെയ്ൻ നിരാകരിക്കാൻ സാധ്യതയുള്ളതിനാൽ ചർച്ചയിൽ എന്തെങ്കിലും വഴിത്തിരിവ് ഉണ്ടാകുമെന്ന പ്രതീക്ഷ കുറവാണ്. ജൂണിൽ ഒത്തുതീർപ്പിനായി യു.എസ് സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രധാന പ്രാദേശിക വിഷയങ്ങളിൽ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ നിന്ന് പിന്മാറാൻ തയാറായിട്ടില്ല. റഷ്യ പിടിച്ചെടുത്ത 20 ശതമാനം യുക്രെയ്ൻ മേഖലകളുടെ ഭാവിയെ കുറിച്ചാണ് ചർച്ചയിൽ പ്രധാനമായും ഉയരുന്ന ചോദ്യം. വെടിനിർത്തൽ കരാറിലെത്തിയാലും ഭാവിയിൽ റഷ്യ ആക്രമിക്കില്ലെന്നതിന് ഉറപ്പുവേണമെന്ന് യുക്രെയ്നും ആവശ്യപ്പെട്ടേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:genevaleadersRussia Ukraine War
Next Story