റഷ്യൻ ആക്രമണം; യുക്രെയ്നിൽ 23 മരണം
text_fieldsകിയവ്: റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ 23 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ യൂറോപ്യൻ യൂനിയന്റെ നയതന്ത്ര ഓഫിസുകൾക്ക് കേടുപാടുകൾ പറ്റി. മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെ ശ്രമങ്ങൾ സ്തംഭിച്ചതോടെയാണിത്. ശനിയാഴ്ച പുലർച്ചെ വരെ നീണ്ട ആക്രമണത്തിൽ സപോരിഷിയ മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റതായി ഗവർണർ ഇവാൻ ഫെഡോറോവ് അറിയിച്ചു. അഞ്ച് നിലകളുള്ള വാസ സ്ഥലം തകർത്തവയിൽ പെടുന്നു.
റഷ്യ 537 ഡ്രോണുകളും 45 മിസൈലുകളും അയതിൽ 510 ഡ്രോണുകളും 38 മിസൈലുകളും നിർവീര്യമാക്കിയെന്നും യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.