മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു; ആക്രമണം പുടിൻ-വിറ്റ് കോഫ് കൂടിക്കാഴ്ചക്ക് തൊട്ടുമുൻപ്
text_fieldsമോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിൽ ഉന്നത റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിലെ ജനറൽ സ്റ്റാഫ് മെയിൻ ഓപ്പറേഷൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്. ജനറൽ യാരോസ്ലാവ് മോസ്കാലിക് ആണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്തുനിന്ന് സ്ഫോടക വസ്തുവിെന്റ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും അവ പരിശോധനയ്ക്കായി അയച്ചുവെന്നും അന്വേഷണ സമിതി വക്താവ് സ്വെറ്റ്‌ലാന പീറ്റെർങ്കോ പറഞ്ഞു. 59 കാരനായ മോസ്കാലിക് വിവിധ ചർച്ചകളിൽ റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ് കോഫ് കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പാണ് സംഭവം.
ജനറലിന്റെ കൊലപാതകത്തെ ഭീകര പ്രവർത്തനമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ വിശേഷിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് പുട്ടിനും വിറ്റ് കോഫും തമ്മിൽ ചർച്ച നടന്നത്. റഷ്യയുടെ ഭാഗത്തുനിന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന കിരിൽ ദിമിത്രീവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയശേഷം വിറ്റ് കോഫി െന്റ നാലാമത്തെ സന്ദർശനമാണ് ഇത്.
അതിനിടെ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്താൻ തയാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. അതേസമയം, പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.