റഷ്യക്കെതിരായ ഉപരോധം ശക്തിപ്പെടുത്തണം -സെലൻസ്കി
text_fieldsലിവിവ്: റഷ്യൻ സൈന്യം യുക്രെയ്നിനെതിരായ ഷെല്ലാക്രമണം വർധിപ്പിച്ച സാഹചര്യത്തിൽ ഉപരോധം ശക്തിപ്പെടുത്താൻ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർഥിച്ച് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. യുക്രെയ്നിലെ സൈനിക-വ്യവസായ സമുച്ചയം ആക്രമിക്കുമെന്ന റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാത്ത പാശ്ചാത്യ രാജ്യങ്ങളെ സെലൻസ്കി വിമർശിച്ചു.
ഒരു ലോക നേതാവുപോലും റഷ്യയുടെ നിലപാടിനോട് പ്രതികരിച്ചതായി ഞാൻ കേട്ടില്ല. റഷ്യക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പര്യാപ്തമല്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് അവരുടെ ഇത്തരം നിലപാട്. ഇത്തരം കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ട്രൈബ്യൂണലുകൾ കൊണ്ടുവരണം. സൈനിക-വ്യവസായ സമുച്ചയങ്ങളിലെ ജീവനക്കാരോട് ജോലിക്ക് പോകരുതെന്നും സെലൻസ്കി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.