Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒരു ദിവസം നീണ്ട...

ഒരു ദിവസം നീണ്ട വോട്ടെടുപ്പ്; ഒറ്റ വോട്ടിന് സെനറ്റ് കടന്ന് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’

text_fields
bookmark_border
ഒരു ദിവസം നീണ്ട വോട്ടെടുപ്പ്; ഒറ്റ വോട്ടിന് സെനറ്റ് കടന്ന് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’
cancel

വാഷിങ്ടൺ: നാടകീയതകൾക്കൊടുവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ന് യു.എസ് സെനറ്റിന്റെ അംഗീകാരം. 24 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചക്കുശേഷം നടന്ന വോട്ടെടുപ്പിൽ 51-50 വോട്ടിനാണ് ബിൽ പാസായത്.

വോട്ട് തുല്യമായതോടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കാസ്റ്റിങ് വോട്ടാണ് കാര്യങ്ങൾ ട്രംപിന് അനുകൂലമാക്കിയത്. ബിൽ അടുത്ത ഘട്ടത്തിൽ പ്രതിനിധി സംഭയുടെ പരിഗണനക്ക് വരും. ദേശീയദിനമായ ജൂലൈ നാലിന് മുമ്പ് നിയമനിർമാണത്തിനാണ് ട്രംപി​ന്റെ ശ്രമം.

സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ. കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിന് ഏറെ എതിർപ്പുകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USWorld NewsDonald TrumpTax bill
News Summary - Senate GOP passes Trump’s ‘big, beautiful bill’ after eleventh-hour scramble, setting up high-stakes fight in the House
Next Story