ലൈംഗികാതിക്രമങ്ങൾ: കർശന നടപടി വാഗ്ദാനം ചെയ്ത് ഋഷി സുനക്
text_fieldsഋഷി സുനക്, ലിസ് ട്രസ്
ലണ്ടൻ: കുട്ടികളെയും ചെറുപ്പക്കാരികളായ സ്ത്രീകളെയും ഉപദ്രവിക്കുന്ന സംഘങ്ങളെ അടിച്ചമർത്തുമെന്ന ഉറപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജൻ ഋഷി സുനക്. സൗഹൃദം നടിച്ച് പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഘമായ 'ഗ്രൂമിങ് ഗാങ്ങി'നെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സുനകിന്റെ പ്രചാരണ സംഘം 'റെഡി ഫോർ ഋഷി' അറിയിച്ചു.
രണ്ടു പെൺകുട്ടികളുടെ അച്ഛനെന്ന നിലയിൽ ഭയമോ ഭീഷണിയോ കൂടാതെ അവർക്ക് സായാഹ്ന സവാരിക്കും രാത്രിയിൽ കടകളിൽ പോകാനും സാധിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഋഷി സുനക് പറഞ്ഞു. ലൈംഗികാതിക്രമം ഉന്മൂലനം ചെയ്യുന്നതുവരെ ദേശീയ പ്രാധാന്യമുള്ള വിഷയമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചാഞ്ചാടി നിൽക്കുന്ന വോട്ടർമാർക്കിടയിൽ ഋഷി സുനകിന് ലിസ് ട്രസിനേക്കാൾ മേൽക്കൈ ഉള്ളതായി സർവേ ഫലം. കടുത്ത കൺസർവേറ്റിവ് പാർട്ടി അനുഭാവികൾക്കിടയിൽ സുനക് പിന്നിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ സർവേ ഫലം പുറത്തുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.