'മൗനം ഭീഷണിപ്പെടുത്തുന്നവരെ ശക്തരാക്കും'; യു.എസ് തീരുവ വിഷയത്തിൽ ഇന്ത്യക്കുള്ള പിന്തുണ ആവർത്തിച്ച് ചൈന
text_fieldsനരേന്ദ്ര മോദി, ഷീ ജിങ് പിങ്
ബീജിങ്: യു.എസ് തീരുവയിൽ ഇന്ത്യക്കുള്ള പിന്തുണ ആവർത്തിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയിഹോങ്ങാണ് ഇന്ത്യക്കുള്ള പിന്തുണ ആവർത്തിച്ച് പ്രതികരണം നടത്തിയത്. സ്വതന്ത്രവ്യാപാരത്തിന്റെ ഗുണം മുഴുവൻ നേടിയിട്ട് ഇപ്പോൾ തീരുവയെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി മാറ്റുകയാണ് യു.എസ് എന്ന് ചൈന വിമർശിച്ചു.
യു.എസ് ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ചുമത്തി. ചൈന അതിനെ എതിർക്കുന്നു. നിശബ്ദത ഭീഷണിപ്പെടുത്തുന്നവരെ കൂടുതൽ ശക്തരാക്കുകയെ ഉള്ളു. ചൈന എപ്പോഴും ഇന്ത്യക്കൊപ്പം നിൽക്കുമെന്നും അംബാസിഡർ പറഞ്ഞു. ചൈനീസ് വിപണിയിലേക്ക് കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങളെ സ്വാഗതം ചെയ്യുന്നു.
ഇന്ത്യക്ക് ഐ.ടി, സോഫ്റ്റ്വെയർ, ബയോമെഡിസിൻ എന്നീ ഉൽപന്നങ്ങളുടെ നിർമാണത്തിൽ വലിയ പുരോഗതിയുണ്ട്. ചൈനക്ക് ഇലക്ട്രോണിക് നിർമാണം, ഇൻഫ്രാസ്ട്രെക്ചർ നിർമാണം എന്നിവയിലെല്ലാം മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ-ചൈന മാർക്കറ്റുകൾ ഒന്നിച്ചാൽ അത് വലിയ പുരോഗതിയുണ്ടാക്കാൻ കഴിയുമെന്ന് ചൈനീസ് അംബാസിഡർ പറഞ്ഞു.
കൂടുതൽ ഇന്ത്യൻ കമ്പനികൾ ചൈനയിൽ നിക്ഷേപം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അത്തരമൊരു പരിഗണന ചൈനീസ് കമ്പനികൾക്ക് ഇന്ത്യയും നൽകുമെന്നാണ് പ്രതീക്ഷയെന്നും ചൈനീസ് അംബാസിഡർ പറഞ്ഞു. നേരത്തെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യൻ എണ്ണ വാങ്ങിയതിന് 25 ശതമാനം തീരുവയും ഉൾപ്പടെ ഇന്ത്യക്കുമേൽ യു.എസ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.