മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
text_fieldsറോം: ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പത്താം ദിവസമായ തിങ്കളാഴ്ച മാർപാപ്പ ഉണർന്നതായും സ്വയം ഭക്ഷണം കഴിച്ചതായും വത്തിക്കാൻ അറിയിച്ചു.
‘രാത്രി നന്നായി കടന്നുപോയി, മാർപാപ്പ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്നു’- വത്തിക്കാൻ അറിയിച്ചു. ഞായറാഴ്ച നടത്തിയ രക്തപരിശോധനയിൽ വൃക്കകൾക്ക് തകരാർ കണ്ടെത്തിയിരുന്നെങ്കിലും ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
എങ്കിലും മാർപാപ്പയുടെ പ്രായം, ദുർബലമായ ആരോഗ്യം, ശ്വാസകോശ അസുഖങ്ങൾ എന്നിവ കാരണം ഡോക്ടർമാർ അദ്ദേഹത്തിന്റെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.