വിമത ശിയ നേതാവിന്റെ പ്രതിമ തകർത്ത് താലിബാൻ
text_fieldsഅബ്ദുൽ അലി മസാരിയെ താലിബാൻ പിടികൂടി കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള ചിത്രം
കാബൂൾ: 1990കളിൽ അഫ്ഗാനിലെ ആഭ്യന്തര യുദ്ധത്തിൽ തങ്ങൾക്കെതിരെ പോരാടിയ ശിയ നേതാവിെന്റ പ്രതിമ താലിബാൻ തകർത്തതായി റിപ്പോർട്ട്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സംഭവത്തിേന്റതെന്ന് പറയുന്ന ചിത്രങ്ങളിൽ നിന്നാണ് ഇത് മനസ്സിലാവുന്നത്. എതിരാളികളിൽ നിന്നും അധികാരം പിടിച്ചെടുത്തതിനുശേഷം 1996ൽ താലിബാൻ വധിച്ച ശിയ പോരാളിയായ അബ്ദുൽ അലി മസാരിയുടെ പ്രതിമയാണ് തകർത്തത്. അഫ്ഗാനിലെ വംശീയ ന്യൂനപക്ഷമായ 'ഹസാര' വിഭാഗക്കാരുടെ പേരുകേട്ട നേതാവായിരുന്നു മസാരി. മധ്യ ബാമിയാൻ പ്രവിശ്യയിലായിരുന്നു മസാരിയുടെ പ്രതിമ.
1500 വർഷം പഴക്കമുള്ള ബാമിയാനിലെ ബുദ്ധപ്രതിമ 2001ൽ താലിബാൻ തകർത്തത് വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. യു.എസിെന്റ നേതൃത്വത്തിലുള്ള സഖ്യസേന അധിനിവേശം നടത്തി താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനു തൊട്ടു പിറകെയായിരുന്നു അത്. വിഗ്രഹാരാധനക്കെതിരായ ഇസ്ലാമിെന്റ അധ്യാപനങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബുദ്ധപ്രതിമ തകർത്തത്. താലിബാൻ വീണ്ടും അഫ്ഗാൻ കീഴടക്കിയ സന്ദർഭത്തിൽ സമാധാനത്തിെന്റയും സുരക്ഷിതത്വത്തിെന്റയും പുതിയ യുഗം വാഗ്ദാനം ചെയ്യുകയും സ്ത്രീകൾക്ക് ഇസ്ലാമിക നിയമമനുസരിച്ച് എല്ലാതരം അവകാശങ്ങളും അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിന് പിന്നാലെയാണ് പ്രതിമ തകർക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.