തായ്ലൻഡ് രാജാവിന്റെ മാതാവ് സിരികിത് അന്തരിച്ചു
text_fieldsബാങ്കോക്: തായ്ലൻഡ് രാജാവ് മഹാവാജിര ലോങ്കോണിന്റെ മാതാവ് സിരികിത് (93) നിര്യാതയായി. വെള്ളിയാഴ്ച ബങ്കോക്കിൽ വെച്ചായിരുന്നുഅന്ത്യം. രക്തത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭർത്താവ് ഭൂമിബോൽ അതുല്യതേജിന്റെ വിയോഗത്തിനു ശേഷം മകനോടൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്. പരിസ്ഥിതിക്കും പരമ്പരാഗത കരകൗശല മേഖലയുടെ സംരക്ഷണത്തിനുംവേണ്ടി നിരവധി പദ്ധതികൾക്ക് സിരികിത് രൂപം നൽകിയിരുന്നു.
സിരികിതിന്റെ പ്രവർത്തനങ്ങൾക്ക് രാജ്യത്തുടനീളം ഏറെ പിന്തുണ ലഭിച്ചു. തായ്ലൻഡിൽ സിരികിതിന്റെ ജന്മദിനം മാതൃദിനമായി ആചരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

