പാകിസ്താനിൽ മതനിന്ദ ആരോപിച്ച് പ്രാദേശിക മതനേതാവിനെ തല്ലിക്കൊന്നു
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദ പരാമർശത്തിന്റെ പേരിൽ പ്രാദേശിക മതനേതാവിനെ തല്ലിക്കൊന്നതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രീകെ ഇൻസാഫ് പാർട്ടി സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിലാണ് നിഗർ ആലം എന്ന പ്രാദേശിക മതനേതാവ് ആൾക്കൂട്ട ആക്രമണത്തിനിരയായത്.
പൊലീസ് സമീപത്തെ കടയിൽ നിഗർ ആലമിനെ സുരക്ഷിതമായി കൊണ്ടുവന്നെങ്കിലും ജനക്കൂട്ടം വാതിൽ തകർത്ത് പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആൾക്കൂട്ടക്കൊലയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.