Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ന്റെ ജ​യം ലോ​കം...

ഇ​റാ​ന്റെ ജ​യം ലോ​കം അം​ഗീ​ക​രി​ച്ചു; യു.എസ്​ വെ​റു​ക്ക​പ്പെ​ട്ടു -പെ​സ​ഷ്കി​യാ​ൻ

text_fields
bookmark_border
ഇ​റാ​ന്റെ ജ​യം ലോ​കം അം​ഗീ​ക​രി​ച്ചു; യു.എസ്​ വെ​റു​ക്ക​പ്പെ​ട്ടു -പെ​സ​ഷ്കി​യാ​ൻ
cancel
  • തെ​ഹ്റാ​ൻ: യു.​എ​സ് പ്ര​ഖ്യാ​പി​ച്ച പു​തി​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ ഭീ​ഷ​ണി​ക്കി​ടെ അ​മേ​രി​ക്ക​യെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ഇ​റാ​ൻ. മാ​സ​ങ്ങ​ൾ നീ​ണ്ട യു​ദ്ധ​ത്തി​ൽ ഇ​റാ​ന്റെ വി​ജ​യം ലോ​കം അം​ഗീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ഷ്‍കി​യാ​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പു​തി​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ ഭീ​ഷ​ണി​ക​ൾ​ക്കും, ജൂ​ലാ​ൻ കു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യി തു​ർ​ക്കി​യ​യി​ലെ യു.​എ​സ് സ്ഥാ​ന​പ​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു​മി​ട​യി​ലാ​ണ് സം​ഘ​ർ​ഷ​ത്തി​ന്റെ ഗ​തി​മാ​റ്റു​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ഇ​റാ​ൻ പ്ര​സി​ഡ​ന്റ് രം​ഗ​ത്തു​വ​രു​ന്ന​ത്. ‘‘ഇ​റാ​ന്റെ വി​ജ​യം ലോ​കം ഇ​തി​ന​കം അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ന​മ്മു​ടെ സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​​ക്ര​മി​ച്ച അ​മേ​രി​ക്ക വെ​റു​ക്ക​പ്പെ​ട്ട​താ​യി മാ​റി. ശ​ക്തി​യും അ​ഭി​മാ​ന​വും നി​ല​നി​ർ​ത്തു​ന്ന ഈ ​സ​മ​യ​ത്തു​ത​ന്നെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്’’ -മ​സ്ഊ​ദ് പെ​സ​ഷ്കി​യാ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ ന​യ​ങ്ങ​ളെ വെ​ട്ടി​ലാ​ക്കു​ന്ന പ്ര​സ്താ​വ​ന​യു​മാ​യി തു​ർ​ക്കി​യ​യി​ലെ യു.​എ​സ് അം​ബാ​ഡ​ഡ​ർ ടോം ​ബ​രാ​ക് രം​ഗ​ത്തു​വ​ന്ന​ത്. ​ജൂ​ലാ​ൻ കു​ന്നു​ക​ൾ ഐ​ക്യ​രാ​ഷ്ട്ര സ​ഭ പ്ര​മേ​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ഇ​സ്രാ​യേ​ൽ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് എ​ന്നാ​യി​രു​ന്നു ടോം ​ബ​രാ​കി​ന്റെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

അ​മേ​രി​ക്ക​യു​ടെ പ്ര​ഖ്യാ​പി​ത വി​ദേ​ശ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണ് ഈ ​നി​ല​പാ​ട്. 1967ലെ ​യു​ദ്ധ​ത്തോ​ടെ ഇ​സ്രാ​യേ​ൽ കൈ​യ​ട​ക്കി​യ ജൂ​ലാ​ൻ കു​ന്നു​ക​ളി​ൽ​നി​ന്ന് സൈ​ന്യം പി​ൻ​വാ​ങ്ങ​ണ​മെ​ന്ന യു.​എ​ൻ പ്ര​മേ​യം നി​ല​നി​ൽ​ക്കെ, 2019ലെ ​ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ട​മാ​ണ് ഇ​സ്രാ​യേ​ൽ പ​ര​മാ​ധി​കാ​ര​ത്തി​ന് ആ​ദ്യ​മാ​യി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​തി​നു വി​രു​ദ്ധ​മാ​യാ​ണ് ടോം ​ബ​രാ​കി​ന്റെ പ്ര​സ്താ​വ​ന​യെ വ്യാ​ഖ്യാ​നി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ബ​രാ​കി​നെ​തി​രെ ട്രം​പ് അ​നു​യാ​യി​യാ​യ ലോ​റ ലൂ​മ​ർ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ ന​യ​ങ്ങ​ളെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​ത്ത​വ​ർ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന് ‘എ​ക്സി’​ൽ കു​റി​ച്ചു.

ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഫ്രാ​ൻ​സും സൗ​ദി​യും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തും യു.​എ​സി​നെ പ്ര​കോ​പി​പ്പി​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​റാ​ന്റെ സൈ​നി​ക വി​ജ​യ​മാ​ണ് ഇ​ത് സൂ​ച​ന ന​ൽ​കു​ന്ന​തെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. ഇ​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ നി​ശ്ച​ല​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ‘ഇ​ക്ക​ണോ​മി​ക് ഡി ​ഡേ’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച പു​തി​യ ഉ​പ​രോ​ധ​വു​മാ​യി ട്രം​പ് രം​ഗ​ത്തു വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The world has acknowledged Iran's victory
Next Story