തീരുവ യുദ്ധത്തിൽ ആശങ്കയുടെ നിഴലിൽ യു.എസിലെ ഔഷധ മേഖല
text_fieldsവാഷിംങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവകളും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ എതിർ നികുതികളും കാരണം വ്യാപാര യുദ്ധം കടുക്കുമ്പോൾ അത് ആഴത്തിൽ ബാധിക്കുന്ന മേഖലയായി യു.എസിന്റെ ഔഷധ വിപണി. അമേരിക്കക്കാരുടെ ആരോഗ്യത്തെ സ്വാധീനിക്കുമെന്നതിനാൽ കടുത്ത ആശങ്കയാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്.
യു.എസ് അതിന്റെ അവശ്യ മരുന്നുകളുടെ 75 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. മരുന്നുകളുടെയും അവ നിർമിക്കാൻ ആവശ്യമായ സജീവ ചേരുവകളുടെയും ഇറക്കുമതിയെക്കുറിച്ച് ട്രംപ് ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യു.എസിൽ മരുന്നുകളുടെ അഭാവം ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുമെന്ന് പറയുന്നു.
ട്രംപിന്റെ പരസ്പര താരിഫുകളിൽനിന്ന് ഫാർമസ്യൂട്ടിക്കലുകളെ ഇതുവരെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അത് എത്ര കാലം നിലനിൽക്കുമെന്ന് വ്യക്തമല്ല. പ്രത്യേകിച്ച് മേഖലാ തലത്തിൽ നികുതികൾ ചുമത്താനുള്ള സാധ്യതയുള്ളതിനാൽ.
അമേരിക്കയിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ പകുതിയോളം ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. രാസ സംയുക്തങ്ങളിൽ നിന്നാണ് മരുന്നുകൾ നിർമിക്കുന്നത്. അതിന്റെ സജീവ ചേരുവകളുടെ 80 ശതമാനത്തിനും ചൈനയെയാണ് ആശ്രയിക്കുന്നത്. തീരുവ വർധന രോഗി പരിചരണത്തെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നു.
പാൻഡെമിക് സമയത്ത് ചെയ്തതുപോലെ ഹ്രസ്വകാലത്തേക്ക് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും ആരോഗ്യ സംരക്ഷണ ദാതാക്കൾക്കും വിലയിലെ വർധനവ് സഹിക്കാൻ കഴിയും. തീരുവകളിൽ നിന്നുള്ള ഒഴിവാക്കലുകൾ തുടരുന്നത് ഉറപ്പാക്കാൻ ഭരണകൂടത്തോട് അഭ്യർത്ഥിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും വ്യാപാര ഗ്രൂപ്പുകൾക്കും സമയം നൽകുന്നുവെന്നതാണ് ഇതിലെ ആശ്വാസമായി കാണുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.