ഇറാനെ പേടി; തുർക്കിയയിൽ രഹസ്യ വിമാനത്തിലും കാറ്ററിങ് ട്രക്കിലും യാത്ര ചെയ്ത് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാനെ പേടിച്ച് രഹസ്യ സൈനിക വിമാനത്തിലും കാറ്ററിങ് ട്രക്കിലും യാത്ര ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം രൂക്ഷമായിരിക്കെ കഴിഞ്ഞ മാസം തുർക്കിയ സന്ദർശനത്തിനിടെയായിരുന്നു ട്രംപിന്റെ രഹസ്യ യാത്രകൾ. ഖത്തർ സമ്മാനിച്ച ജെറ്റിന് പകരം പഴയ ബോയിങ് 747 വിമാനത്തിൽ ട്രംപ് രഹസ്യമായി യാത്ര ചെയ്തതെന്നതാണ് കൗതുകമുയർത്തുന്നത്. വാഷിങ്ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. രഹസ്യമായി യാത്ര ചെയ്ത ട്രംപ് വീണ്ടും വിമാനം മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രംപിനെ പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ നിന്ന് ഒരു കാറ്ററിങ് കണ്ടെയ്നറിൽ കയറ്റിയതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. കണ്ടെയ്നർ ട്രംപിനെ ഒരു ചെറിയ സി-32എ (C-32A) വിമാനത്തിലേക്ക് കൊണ്ടുപോയെന്നും, അതിൽ അദ്ദേഹം ബ്രിട്ടനിലേക്ക് പറന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
തുർക്കിയയിൽ എത്തിയ ട്രംപ്, സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് രഹസ്യമായി വിമാനം മാറിയത്.എന്നാൽ, ട്രംപ് എയർഫോഴ്സ് വണ്ണിലുണ്ടെന്നാണ് വൈറ്റ് ഹൗസ് പരസ്യമായി പറഞ്ഞിരുന്നത്.
വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, അങ്കാറയിൽ ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ വെച്ച് ട്രംപ് പഴയ എയർഫോഴ്സ് വൺ ജംബോ ജെറ്റിൽ കയറിയെങ്കിലും, മിനിറ്റുകൾക്കകം ഒരു എയർപോർട്ട് കാറ്ററിങ് ട്രക്ക് ഉപയോഗിച്ച് അദ്ദേഹത്തെ രഹസ്യമായി ചെറിയ എയർഫോഴ്സ് C-32A വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. ഖത്തർ സമ്മാനിച്ച വിമാനമാണ് ഇപ്പോൾ എയർഫോഴ്സ് വണ്ണായി ഉപയോഗിക്കുന്നത്.
യു.എസ്-ഇറാൻ ചർച്ചകൾ സ്തംഭിച്ചതിനെ തുടർന്ന് ഇറാനെതിരെ യുഎസ് സേന വീണ്ടും ആക്രമണം ആരംഭിച്ചതിന്റെ തൊട്ടടുത്ത രാത്രിയിലായിരുന്നു ഈ യാത്ര. ജൂലൈ 7-8 തീയതികളിൽ ലോകനേതാക്കൾക്കൊപ്പം നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് അങ്കാറ സന്ദർശിച്ചപ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇറാനെ ട്രെപ് എത്രത്തോളം ഭയപ്പെടുന്നുണ്ടെന്ന് വ്യക്താക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടുണ്ടെന്ന് നേരത്തെ ഇസ്രായേൽ രഹസ്യാന്വേണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

