Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈന സന്ദർശനത്തെ പ്രശംസിച്ച് ട്രംപ്; ഇരു രാജ്യങ്ങൾക്കുമിടയിൽ സഹകരണ സാധ്യത വർധിക്കുന്നു

text_fields
bookmark_border
ചൈന സന്ദർശനത്തെ പ്രശംസിച്ച് ട്രംപ്; ഇരു രാജ്യങ്ങൾക്കുമിടയിൽ സഹകരണ സാധ്യത വർധിക്കുന്നു
cancel

വാഷിങ്ടൺ: ഏഷ്യ-പസഫിക് സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയപ്പോൾ ലഭിച്ച സ്വീകരണത്തെയും ഷെൻഷെൻ നഗരത്തിന്റെ വികസനത്തെയും പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന-അമേരിക്ക ബന്ധങ്ങളിൽ തുടരുന്ന അനുകൂല മുന്നേറ്റത്തിന് ട്രംപിന്റെ പ്രസ്താവനകൾ സഹായകമാകുമെന്നും ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന് കൂടുതൽ സാധ്യതകൾ തുറക്കുമെന്നും ചൈനീസ് നിരീക്ഷകർ വിലയിരുത്തുന്നു.

വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ അടുത്തകാലത്തെ ഏഷ്യ-പസഫിക് സന്ദർശനത്തിന്റെ നേട്ടങ്ങൾ വിലയിരുത്തിയത്. എപെക് സമ്മേളനത്തിനിടെ ചൈനയിൽ ലഭിച്ച ഊഷ്മള സ്വീകരണത്തെയും ഷെൻഷെൻ നഗരത്തിന്റെ വികസനത്തെയും അദ്ദേഹം പ്രശംസിച്ചു.

ഷെൻഷെനിലെ നഗരസൗന്ദര്യവും അടിസ്ഥാന സൗകര്യങ്ങളും ട്രംപിനെ ഏറെ ആകർഷിച്ചുവെന്നും വളരെ കുറഞ്ഞ കാലയളവിൽ വികസിപ്പിച്ചെടുത്ത നഗരമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 40 വർഷം മുമ്പ് ഒരു മത്സ്യബന്ധന ഗ്രാമമായിരുന്ന ഷെൻഷെൻ ഇന്ന് വലിയ നഗരമായി മാറിയെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ ചില നഗരങ്ങളുമായി താരതമ്യം ചെയ്ത ട്രംപ്, അവിടങ്ങളിലെ മോശം റോഡുകൾ, കുഴികൾ, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവയെ വിമർശിച്ചു. ചൈന സന്ദർശനത്തിനിടെ റോഡുകളും സുരക്ഷാ സംവിധാനങ്ങളും നേരിട്ട് പരിശോധിച്ചെന്നും അവയുടെ വികസനത്തിൽ വലിയ മതിപ്പ് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യകളുടെ കാര്യത്തിൽ അമേരിക്കയും ചൈനയും പരസ്പരം സഹകരിച്ച് 'സൂപ്പർ ഇന്റലിജൻസ്'മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ രൂപപ്പെടുത്താൻ കഴിയുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ അമേരിക്കയും ചൈനയും മാത്രമാണ് മുൻനിരയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഒന്നാമതും ചൈന രണ്ടാമതുമാണെന്നും ഈ മേഖലയിൽ വിജയിക്കുന്നവർ ആധിപത്യം നേടുമെന്നും ട്രംപ് പറഞ്ഞതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ഡാറ്റാ സെന്ററുകളിലെ നിക്ഷേപങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും അമേരിക്കക്കുളളിൽ തന്നെ നിലനിർത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ കമ്പനികൾ വിദേശത്ത് ഡാറ്റാ സെന്ററുകൾ നിർമിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലേക്കുള്ള അത്യാധുനിക ചിപ്പ് കയറ്റുമതിയിലെ നിയന്ത്രണങ്ങൾ തുടരുമെന്നും എന്നാൽ പഴയ തലമുറ ചിപ്പുകൾ വിൽക്കാൻ അനുവദിച്ചേക്കാമെന്നും ട്രംപ് സൂചന നൽകി. അമേരിക്ക ചിപ്പുകൾ നൽകാൻ വിസമ്മതിച്ചാൽ ചൈന സ്വന്തമായി ചിപ്പുകൾ വികസിപ്പിക്കുമെന്നും അദ്ദേഹം സമ്മതിച്ചു.

ഇരുരാജ്യങ്ങളും സാങ്കേതിക മേഖലയിൽ അപകടസാധ്യതകൾ സംയുക്തമായി കൈകാര്യം ചെയ്യുമ്പോഴും അമേരിക്കയുടെ സാങ്കേതിക മേധാവിത്വം നിലനിർത്തുന്ന സമീപനമാണ് വാഷിങ്ടൺ സ്വീകരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് ഇന്റർനാഷണൽ ബിസിനസ് ആൻഡ് ഇക്കണോമിക്സിലെ പ്രൊഫസർ കുയി ഫാൻ വിലയിരുത്തി.

വ്യാപാരവും ലഹരിമരുന്ന് നിയന്ത്രണവും സംബന്ധിച്ച വിഷയങ്ങളിൽ ട്രംപ് ചൈനയുമായുള്ള സഹകരണത്തെക്കുറിച്ച് പരാമർശിച്ചു. ബീജിങ്ങുമായി സമഗ്രമായ വ്യാപാര കരാറിലെത്താനും ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചു. വ്യാപാര ചർച്ചകളിൽ ട്രംപിന്റെ ഇടപാടുകേന്ദ്രിത സമീപനം അമേരിക്കയുടെ 'അമേരിക്ക ഫസ്റ്റ്' നയത്തിന് അനുസൃതമായി വിലപേശൽ ശക്തി ഉപയോഗിക്കുന്നതായിരിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

വ്യാഴാഴ്ച ഷെൻഷെനിൽ പുറത്തിറക്കിയ ചൈന-റഷ്യ-അമേരിക്ക രാഷ്ട്രത്തലവന്മാരുടെ സമാധാന പ്രഖ്യാപനത്തിൽ, ആണവയുദ്ധം വിജയിക്കാനാവാത്തതും ഒരിക്കലും നടത്താൻ പാടില്ലാത്തതുമായ യുദ്ധമാണെന്ന് മൂന്ന് രാജ്യങ്ങളും ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനും ആണവ അപകടസാധ്യതകൾ കുറക്കുന്നതിനുമായി സംവാദം നടത്താനും നേതാക്കൾ ധാരണയിലെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump Praises China Visit; Prospects for Bilateral Cooperation Grow
Next Story