സൊഹ്റാൻ മംദാനിയെ കാണുമെന്ന് ഡോണൾഡ് ട്രംപ്
text_fieldsന്യൂയോർക്: ന്യൂയോർക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ കാണുമെന്ന് സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചും താൻ ഭരിക്കുന്ന ന്യൂയോർക് സിറ്റിയെ സാമ്പത്തികമായി പൂട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയും മംദാനിക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നതിനൊടുവിലാണ് വിശദമായ പദ്ധതികൾ തയാറാക്കാൻ തമ്മിൽ കാണുമെന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനം.
ഡെമോക്രാറ്റുകളിലെ പുതിയ താരോദയമായ മംദാനിയെ നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ജനപ്രിയ രാഷ്ട്രീയ നേതാവായി ഉയർന്നുവന്ന മംദാനി തെരഞ്ഞെടുപ്പ് കാലത്ത് ജനപ്രിയ പദ്ധതികൾ അവതരിപ്പിച്ചാണ് അമേരിക്കൻ തലസ്ഥാന നഗരത്തിന്റെ മേയർ പദവിയിലെത്തുന്നത്.
ട്രംപ് പിന്തുണച്ച മുൻ ഗവർണർ ആൻഡ്രൂ കുവോമോയെ ഒമ്പതു ശതമാനം വോട്ട് അധികം നേടിയാണ് മംദാനി വീഴ്ത്തിയത്. പ്രസിഡന്റിനെ എങ്ങനെ പരാജയപ്പെടുത്തണമെന്നാണ് ന്യൂയോർകിൽ താൻ കാണിച്ചുതന്നതെന്നായിരുന്നു മംദാനിയുടെ വിജയാഘോഷ പ്രസംഗം. അതേസമയം, ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ കുറിച്ച് മംദാനിയോ അദ്ദേഹത്തിന്റെ വക്താക്കളോ പ്രതികരിച്ചിട്ടില്ല. വെനിസ്വേല പ്രസിഡന്റ് നികൊളാസ് മദൂറോയുമായും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

