ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവയിൽ പാകിസ്താന് കുറവ്, ഇന്ത്യക്ക് കൂടുതൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവയിൽ പാകിസ്താന് നേട്ടവും ഇന്ത്യക്ക് കോട്ടവും. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് തീരുവ പാകിസ്താനാണ് -19 ശതമാനം. അതേസമയം, ഇന്ത്യയുടെ തീരുവ 25 ശതമാനമാണ്. നേരത്തെ 29 ശതമാനം തീരുവയാണ് പാകിസ്താന് ചുമത്തിയിരുന്നത്. ഇത് 19 ശതമാനമാക്കിയത് അവർക്ക് വൻ നേട്ടമാണ്.
ട്രംപിെന്റ നടപടിയെ പുകഴ്ത്തി പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും ധനമന്ത്രിയും രംഗത്തെത്തി. ഊർജം, ഖനി, ധാതുക്കൾ, ഐ.ടി, ക്രിപ്റ്റോ കറൻസി തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള പുതിയ കാലഘട്ടം ആരംഭിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
കുറഞ്ഞ തീരുവ പാകിസ്താെന്റ വസ്ത്ര നിർമാണ മേഖലക്ക് ഊർജം പകരും. രാജ്യത്തിെന്റ മൊത്തം കയറ്റുമതിയിൽ 60 ശതമാനവും വസ്ത്രങ്ങളാണ്. ഇതിൽ ഭൂരിഭാഗവും അമേരിക്കയിലേക്കാണ്.
ഈ രംഗത്ത് ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്നാം എന്നിവയാണ് പാകിസ്താെന്റ മുഖ്യ എതിരാളികൾ. പാകിസ്താനെ അപേക്ഷിച്ച് ആറുശതമാനം കൂടുതൽ തീരുവയുള്ളതിനാൽ ഇന്ത്യൻ വസ്ത്ര നിർമാതാക്കൾക്ക് കാര്യമായ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വിവിധ രാജ്യങ്ങൾക്ക് യു.എസ് ചുമത്തിയ തീരുവ
10% - ഫോക്ക്‌ലാൻഡ് ദ്വീപുകൾ, യു.കെ, എക്സിക്യൂട്ടിവ് ഉത്തരവിൽ ലിസ്റ്റുചെയ്തിട്ടില്ലാത്ത മറ്റെല്ലാ രാജ്യങ്ങളും
15% - അഫ്ഗാനിസ്താൻ, അംഗോള, ബൊളീവിയ, ബൊട്സ്വാന, കാമറൂൺ, ഛാദ്, കോസ്റ്ററീക, കോട്ഡിവാ, കോംഗോ, എക്വഡോർ, ഇക്വറ്റോറിയൽ ഗിനിയ, ഫിജി, ഘാന, ഗയാന, ഐസ്‌ലൻഡ്, ഇസ്രായേൽ, ജപ്പാൻ, ഗയാന, ലിറ്റൻസോ, ജോർഡൻ, മൊറീഷ്യസ്, മൊസാംബിക്, നമീബിയ, നൗറു, ന്യൂസിലൻഡ്, നൈജീരിയ, നോർത്ത് മാസിഡോണിയ, നോർവേ, പാപ്വ ന്യൂഗിനി, ദക്ഷിണ കൊറിയ, ട്രിനിഡാഡ് ആൻഡ് ടുബേഗോ, തുർക്കിയ, യുഗാണ്ട, വാനുവാട്ടു, വെനസ്വേല, സാംബിയ, സിംബാബ്‌വെ
18% - നികരാഗ്വ
19% - കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്
20% - ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലൻഡ്, തായ്‌വാൻ, വിയറ്റ്‌നാം
25% - ബ്രൂണെ, ഇന്ത്യ, കസാഖ്സ്താൻ, മാൾഡോവ, തുനീഷ്യ
30% - അൾജീരിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ലിബിയ, ദക്ഷിണാഫ്രിക്ക
35% - ഇറാഖ്, സെർബിയ
39% - സ്വിറ്റ്സർലൻഡ്
40% - ലാവോസ്, മ്യാന്മർ
41% - സിറിയ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.