Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ വീണ്ടും ഹൂതി ആക്രമണം; 12 മരണം

text_fields
bookmark_border
മരിച്ചവരിൽ നാല് പൗരന്മാരും എട്ട് വിദേശികളും, 300 ലേറെ പേർക്ക് പരിക്ക്
https://www.madhyamam.com/tags/houthi-attack
cancel

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ആക്രമണത്തിൽ 12 പേർ മരിച്ചതായും 300 ലേറെ പേർക്ക് പരിക്കേറ്റതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ഗുരുതരമായ പരിക്കുകളുള്ളവർ ഉൾപ്പെടെ മുന്നൂറോളം പേർ വിവിധ ആശുപത്രികളിൽ ആവശ്യമായ ചികിത്സയിലാണെന്നും അതോറിറ്റി വ്യക്തമാക്കി. മരിച്ചവരിൽ നാല് പേർ സ്വദേശി പൗരന്മാരും എട്ട് പേർ വിദേശികളുമാണ്.

വിദേശികളിൽ രണ്ട് പേർ ബംഗ്ലാദേശ് പൗരന്മാരും, ഓരോരുത്തർ വീതം അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. ആക്രമണം മൂലം ഉണ്ടായ ഭൗതിക നാശനഷ്ടങ്ങൾ കണക്കാക്കിവരികയാണെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ലോഞ്ചിലൊന്നിന് നേരെ ഹൂതി മിസൈൽ ആക്രമണം നടത്തിയത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരവും ചട്ടങ്ങൾപ്രകാരവും പൂർണമായ യുദ്ധക്കുറ്റമാണെന്നും തത്വങ്ങൾക്കും ധാർമികതക്കും എതിരായ ഹീനമായ പ്രവർത്തിയാണെന്നും യമനിലെ സംഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക്കി പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമത്തിനും അതിന്റെ ചട്ടങ്ങൾക്കും അനുസൃതമായി ഈ ഭീകരാക്രമണത്തിന് സഖ്യസേനയുടെ സംയുക്ത കമാൻഡ് ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് ഒരു മിസൈൽ പതിച്ചതായും സഖ്യസേന വക്താവ് സൂചിപ്പിച്ചു.

അതേസമയം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സ്ഥിതി (ഫ്ലൈറ്റ് സ്റ്റാറ്റസ്) ഉറപ്പാക്കണമെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി.

അതിനിടെ സൗദിയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരെ നടത്തുന്ന സൈനിക നീക്കത്തിൽ യു.എസ് പങ്കാളിയാകുന്നത് ആലോചിക്കുകയാണെന്നും എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story