ഗസ്സയിൽ കൊടുംപട്ടിണി; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു
text_fieldsഗസ്സ സിറ്റി: മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരതയുമായി ഇസ്രായേൽ നരഹത്യ തുടരുന്ന ഗസ്സയിൽ പട്ടിണി കിടന്ന് കുഞ്ഞുങ്ങളുടെ ദാരുണമരണം. ഏറ്റവുമൊടുവിൽ ഗസ്സ സിറ്റിയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞും ദെയ്ർ അൽബലഹിൽ നാലുമാസമുള്ള റസാൻ അബൂ സാഹിർ എന്ന ബാലികയുമാണ് ഇസ്രായേൽ അന്നം നിഷേധിച്ചതിനെതുടർന്ന് പോഷണക്കുറവുവന്ന് മരണത്തിന് കീഴടങ്ങിയത്.
പട്ടിണിമൂലം മുലപ്പാൽ വറ്റിയ മാതാവിന് മുന്നിലായിരുന്നു ദെയ്ർ അൽബലഹിലെ ആശുപത്രിയിൽ റസാന്റെ മരണം. അൽശിഫ ആശുപത്രിയിലാണ് ആദ്യ കുഞ്ഞ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗസ്സയിൽ ഇത്തരം മരണങ്ങൾ പെരുകുകയാണ്.
40 ഭക്ഷ്യവിതരണ കേന്ദ്രമുണ്ടായിരുന്നതെല്ലാം അടച്ചുപൂട്ടി പകരം തുറന്ന നാല് കേന്ദ്രങ്ങളിലെത്തുന്നവരെ ഇസ്രായേൽ സൈന്യം അറുകൊല നടത്തുന്നതുമൂലം കൊടുംപട്ടിണിയിലാകുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഗസ്സയിലുടനീളം കൊടും വിശപ്പ് ആയുധമാക്കുകയാണ് ഇസ്രായേൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.