വെസ്റ്റ്ബാങ്കിൽ രണ്ട് ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തി; തടവുകാരുടെ മോചനം ആഘോഷിച്ച 12 പേരെ അറസ്റ്റ് ചെയ്തു
text_fieldsവെടിനിർത്തലിനുശേഷമുള്ള മടക്കയാത്രയുടെ കാഴ്ചകളാണ് ഗസ്സയിലേക്കുള്ള റോഡുകളിലെങ്ങും. ഗസ്സയുടെ വടക്കുഭാഗത്തെത്താൻ ട്രക്കിൽ കയറിയതാണ് ഈ കുട്ടികൾ
ജറൂസലം: കഴിഞ്ഞ ദിവസം രാത്രി വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട രണ്ടുപേരും യുവാക്കളാണ്. ഇതിൽ ഇസ്രായേൽ പ്രതികരണം വന്നിട്ടില്ല. അതിനിടെ, വെടിനിർത്തൽ കരാർ പ്രകാരം തടവുകാർ മോചിതരായതിൽ ആഘോഷം സംഘടിപ്പിച്ച 12 ഫലസ്തീനികളെ കിഴക്കൻ ജറൂസലമിൽ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച എടുത്ത വിഡിയോയിൽനിന്നാണ് ഇവർ ഹമാസിന്റെ പതാക വീശിയും ആകാശത്തേക്ക് വെടിയുതിർത്തും ആഘോഷം നടത്തിയ കാര്യം വ്യക്തമായതെന്ന് ആഭ്യന്തര സുരക്ഷ വിഭാഗം പറയുന്നു. തടവുകാരുടെ മോചനത്തിൽ ഹമാസ് അനുഭാവം പ്രകടിപ്പിക്കലും ആഹ്ലാദ പ്രകടനവും വെടിനിർത്തൽ വേളയിൽ നിരോധിച്ചതാണെന്നാണ് ഇസ്രായേൽ വാദം. വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ ഹമാസ് 2023 ഒക്ടോബർ ഏഴിന് തടവിലാക്കിയ 33 ഇസ്രായേലികളെയാണ് മോചിപ്പിക്കുന്നത്.
പകരം ഇസ്രായേൽ നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. മോചിതരായി വരുന്നവർക്ക് ഫലസ്തീനിൽ വീരപരിവേഷത്തോടെയുള്ള സ്വീകരണമാണ് ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.