Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെ ആക്രമിക്കാൻ...

ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകി; ബ്രിട്ടീഷ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറാൻ

text_fields
bookmark_border
ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകി; ബ്രിട്ടീഷ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറാൻ
cancel

ലണ്ടൻ: ഹുർമുസ് കടലിടുക്കിൽ കപ്പലുകളെ തകർക്കുന്ന ഇറാനെ പ്രതിരോധിക്കാൻ യു.എസിന് സൈനിക താവളങ്ങൾ വിട്ടുനൽകി യു.കെ. അടിയന്തര യോഗത്തിലാണ് ബ്രിട്ടീഷ് മന്ത്രിമാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

എന്നാൽ ഇറാന് നേരെ ആക്രമണങ്ങൾ അഴിച്ചുവിടാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യു.എസിന് അനുമതി നൽകിയ തീരുമാനത്തെ ഇറാൻ വിദേശകാര്യ മന്ത്രി രൂക്ഷമായി വിമർശിച്ചു. ഇറാന് നേരെയുള്ള ഇസ്രായേൽ- യു.എസ് ആക്രമണങ്ങളിൽ പങ്കുചേരാൻ താൽപര്യമില്ലാത്തവരാണ് ഭൂരിഭാഗം ബ്രിട്ടീഷ് പൗരരെന്നും സ്വന്തം ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ബ്രിട്ടന്‍റെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ചെയ്തത്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബ്രിട്ടീഷ് സൈനിക താവളങ്ങളുപയോഗിക്കാൻ അമേരിക്കക്ക് അനുമതി നൽകുന്നത് കുറച്ച് കൂടി നേരത്തെ വേണ്ടിയിരുന്നുവെന്നാണ് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വിശദമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukIranStrait of Hormuz
News Summary - UK allows US to use bases for strikes on Iranian sites
Next Story