Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യക്ക് വൻ തിരിച്ചടി; യുദ്ധക്കപ്പൽ തകർത്ത് യുക്രൈയ്ൻ

text_fields
bookmark_border
റഷ്യക്ക് വൻ തിരിച്ചടി; യുദ്ധക്കപ്പൽ തകർത്ത് യുക്രൈയ്ൻ
cancel

കിയവ്: ലിബിയൻ തീരത്തിന് സമീപം റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ‘മെർക്കുറി’ തകർത്തത് യുക്രൈയ്ൻ സേനയാണെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സ്ഥിരീകരിച്ചു. ഞായറാഴ്ച നടത്തിയ ‘മാതൃകാപരമായ’ കടൽ ഡ്രോൺ ഓപ്പറേഷനിലൂടെയാണ് കപ്പൽ മുക്കിയതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ യുദ്ധത്തിന് മറുപടിയായാണ് ഈ നീക്കമെന്നും സെലൻസ്കി പറഞ്ഞു.

ആയുധങ്ങൾ കടത്താൻ റഷ്യ ഉപയോഗിച്ചിരുന്ന ഡ്രൈ കാർഗോ കപ്പലായ ‘എം.വി അംഗാര’ ആക്രമിച്ചതായും സെലൻസ്കി അറിയിച്ചു. ഞായറാഴ്ച യുക്രൈൻ സേന ഏഴ് കടൽ ഡ്രോണുകൾ വിക്ഷേപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളിലൊന്നായ മെർക്കുറി മുക്കിയത്. ആക്രമണത്തിൽ ഒരു കെ.എ-27 കോംബാറ്റ് ഹെലികോപ്റ്ററും തകർക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.


കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സമയത്താണ് സ്ഫോടനമുണ്ടായതെന്ന് കിഴക്കൻ ലിബിയയിലെ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. ‘കപ്പൽ റഷ്യയിലേക്ക് മടങ്ങുകയായിരുന്നു. ഇന്ധനം നിറക്കാനും വിതരണത്തിനുമായാണ് അവിടെ നിർത്തിയത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്നാണ് സംശയിക്കുന്നത്’-അധികൃതർ അറിയിച്ചു. എംവി അംഗാരയിലെ ജീവനക്കാരെ മുഴുവൻ രക്ഷപ്പെടുത്തിയതായും അവർക്ക് ചികിത്സ നൽകിവരികയാണെന്നും കിഴക്കൻ ലിബിയയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. വിഷയത്തിൽ ‘ഗുരുതരമായ ആശങ്ക’ രേഖപ്പെടുത്തിയ യു.എൻ സപ്പോർട്ട് മിഷൻ ഇൻ ലിബിയ തിങ്കളാഴ്ചയാണ് അടിയന്തരവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിന് ആഹ്വാനം ചെയ്തത്. ‘വിദേശ സംഘർഷങ്ങളുടെ യുദ്ധക്കളമായി മാറാൻ ലിബിയക്ക് കഴിയില്ല, അത് അങ്ങനെ മാറുകയും ചെയ്യരുത്’ യുഎൻഎസ്എംഐഎൽ എക്സിൽ കുറിച്ചു.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കിഴക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ലെങ്കിലും, റഷ്യ-യുക്രൈയ്ൻ യുദ്ധത്തിൽ ലിബിയ ഒരു കക്ഷിയല്ലെന്ന് അവർ അറിയിച്ചു. ദീർഘകാല ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫി 2011ൽ അട്ടിമറിക്കപ്പെട്ടതിന് ശേഷം, എണ്ണസമ്പന്നമായ ലിബിയ ട്രിപ്പോളിയിലെ സർക്കാരും കിഴക്കൻ മേഖലയിലെ എതിർ ഭരണകൂടവുമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ukraine sinks Russian warship Mercury off Libya
Next Story