Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗൾഫിൽ ഏകീകൃത വിസ ഉടൻ

ഗൾഫിൽ ഏകീകൃത വിസ ഉടൻ

text_fields
bookmark_border
ഗൾഫിൽ ഏകീകൃത വിസ ഉടൻ
cancel

യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഷെങ്കൻ വിസ മാതൃകയിൽ ആറ്​ ഗൾഫ് രാജ്യങ്ങളിൽ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ്​ വിസ ഉടൻ പ്രാബല്യത്തിൽ വരും. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ്​ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സൂചന നൽകിയത്​. 2023ൽ പദ്ധതിക്ക്​​ ഗൾഫ്​ സഹകരണ കൗൺസിൽ (ജി.സി.സി) അംഗീകാരം നൽകിയിരുന്നെങ്കിലും പ്രാബല്യത്തിൽ വരുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല.

പദ്ധതി​ നടപ്പിലായാൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളായ യു.എ.ഇ, ബഹ്​റൈൻ, കുവൈത്ത്​, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സന്ദർശിക്കാൻ ഒറ്റ വിസ മതിയാകും. മൂന്നു മാസം വരെ കാലാവധിയുള്ള വിസ ഈ വർഷം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ്​ ഇദ്ദേഹം നൽകുന്ന വിവരം.

വിസ നടപടികൾ ഏകീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ ഉടൻ പുറത്തിറക്കാൻ കഴിയുമെന്ന്​ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറയുന്നു. ഗൾഫ്​ രാജ്യങ്ങളിൽ ബന്ധുക്കളുള്ള പ്രവാസികൾക്ക്​ പുതിയ തീരുമാനം വലിയ ആശ്വാസമാവുമെന്നുറപ്പാണ്​. നിലവിൽ ഓരോ രാജ്യത്തേക്കും പോകുന്നതിന് പ്രത്യേകം​ വിസ എടുക്കണം​.

ഏകീകൃത വിസ വരുന്നതോടെ ഇതിനായുള്ള നടപടിക്രമങ്ങളുടെ കാലതാമസവും പണവും ലാഭിക്കാനാവും. നിലവിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളെയും ബന്ധിപ്പിച്ച്​ വിമാന സർവിസുണ്ട്​​. വിമാനത്തിൽ ഒരു മണിക്കൂർ യാത്രകൊണ്ട് വിവിധ ഗൾഫ്​ രാജ്യങ്ങളിൽ എത്താനാവും. ജി.സി.സിയിലെ വിവിധ രാജ്യങ്ങളിൽ ബിസിനസുള്ളവർക്ക്​ ഏകീകൃത വിസകൂടി വരുന്നതോടെ ഇടക്കിടെ​ അവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങാനാവും.

ഗൾഫ്​ രാജ്യങ്ങളിലെ പ്രാദേശിക ടൂറിസം വികസനത്തിന്​ ഏകീകൃത വിസ പുതിയ ഉണർവ്​ പകരുമെന്നാണ്​ വിലയിരുത്തൽ. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സഞ്ചാരികളുടെ ഒഴുക്ക്​ വർധിക്കാനും ഇത്​ സഹായകമാവും. പദ്ധതി നടപ്പിലായാൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ വിമാന സർവിസുകളുടെ എണ്ണം കൂട്ടാനുള്ള തയാറെടുപ്പിലാണ്​ ഇത്തിഹാദ്​, എയർ അറേബ്യ, എമിറേറ്റ്​സ്​ പോലുള്ള വിമാന കമ്പനികൾ.

ടൂറിസം പോലെ എണ്ണയിതര വരുമാനത്തിൽ ശ്രദ്ധ​ കേന്ദ്രീകരിക്കുന്ന ദുബൈപോലുള്ള നഗരങ്ങളുടെ സാമ്പത്തിക വളർച്ചക്ക്​ ഇത്​ ആക്കം കൂട്ടും. അതോടൊപ്പം പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനും അടിസ്ഥാന യാത്ര സൗകര്യങ്ങൾ നവീകരിക്കാനും പുതിയ തീരുമാനം പ്രേരകമാവും. പദ്ധതി നടപ്പിലാകുന്നതോടെ ആറ്​ രാജ്യങ്ങളിലേക്കുള്ള വിസക്ക്​ ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഓൺലൈൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കൂ. ഒന്നോ അതിലധികമോ രാജ്യങ്ങളിലേക്ക്​ അപേക്ഷ സമർപ്പിക്കാനും അവസരമുണ്ടാവും.

ആവശ്യമായ രേഖകൾ

  • കുറഞ്ഞത്​ ആറുമാസം സാധുതയുള്ള പാസ്​പോർട്ട്​
  • അടുത്തിടെ എടുത്ത പാസ്​പോർട്ട്​ സൈസ്​ ഫോട്ടോ
  • ഹോട്ടൽ ബുക്കിങ്​/താമസം ഉറപ്പുവരുത്തിയതിനുള്ള തെളിവ്​
  • മെഡിക്കൽ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ട്രാവൽ ഇൻഷുറൻസ്​
  • ബാങ്ക്​ സ്​റ്റേറ്റ്​മെന്‍റ്​/തത്തുല്യമായ രേഖ
  • റിട്ടേൺ ടിക്കറ്റ്​

എങ്ങനെ അപേക്ഷിക്കാം

  • ഔദ്യോഗിക വിസ വെബ്​സൈറ്റ്​ സന്ദർശിക്കുക (വിശദാംശങ്ങൾ പിന്നീട്)
  • ഏത്​ വിസയാണോ വേണ്ടത്​ അത്​ തെരഞ്ഞെടുക്കുക (ഒരു രാജ്യത്തേക്കാണോ അതോ ഏകീകൃത മൾട്ടി എൻട്രി വിസയാണോ)
  • യാത്ര വിവരങ്ങൾ ചേർക്കുക, രേഖകൾ അപ്​ലോഡ്​ ചെയ്യുക
  • ഓൺലൈനായി വിസ ഫീസ്​ അടക്കണം
  • ഇമെയിൽ വഴി ഇ-വിസ കൈപ്പറ്റാം
  • വിമാനത്താവളത്തിലും മറ്റും പരിശോധ​ന ആവശ്യത്തിന്​ വിസ​ പ്രിന്‍റ്​ എടുത്തോ ഡിജിറ്റൽ കോപ്പിയായോ സൂക്ഷിക്കണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaGulf Newsvisiting visaLatest News
News Summary - Unified visa soon in the Gulf
Next Story